രണ്ടാമൂഴത്തിൽ അഭിനയിക്കുവാൻ ആഗ്രഹമുണ്ട്: ഷാരൂഖ് ഖാൻ
Tuesday, December 18, 2018 9:26 AM IST
മ​ല​യാ​ള​ത്തി​ന്‍റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​രം എം.ടി. വാ​സു​ദേ​വ​ൻ നാ​യ​ർ തി​ര​ക്ക​ഥ​യെ​ഴു​തി​യ ര​ണ്ടാ​മൂ​ഴം സി​നി​മ​യാ​ക്കു​ന്പോ​ൾ അ​തി​ൽ അ​ഭി​ന​യി​ക്കാ​ൻ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ഷാ​രൂ​ഖ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ര​ണ്ടാ​മൂ​ഴം സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ല. പ​ക്ഷേ മ​ഹാ​ഭാ​ര​തം പോ​ലു​ള്ള മ​ഹ​ത്താ​യ ക​ഥ സി​നി​മ​യാ​ക്കാ​ൻ മ​ല​യാ​ള സി​നി​മാ​ലോ​ക​ത്തി​ന് സാ​ധി​ക്കും. അ​ത്ര​യേ​റെ പ്ര​തി​ഭ​ക​ൾ മ​ല​യാ​ള സി​നി​മ​യി​ലു​ണ്ട്.

മൂ​ന്നു​വ​ർ​ഷം മു​ന്പ് മ​ഹാ​ഭാ​ര​തം വാ​യി​ച്ചി​ട്ടു​ണ്ട്. അ​ത് വ​ലി​യ രീ​തി​യി​ൽ ആ​ക​ർ​ഷി​ച്ചു. മ​ല​യാ​ള​ത്തി​ൽ നി​ന്നു​ള്ള അ​ത്ത​രം ഒ​രു സി​നി​മ​യ്ക്ക് വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ്. മ​ല​യാ​ള​ത്തി​ൽ ആ​യി​രം കോ​ടി രൂ​പ ബ​ജ​റ്റി​ൽ സി​നി​മ ഉ​ണ്ടാ​കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണ് ഷാ​രൂ​ഖ് പ​റ​യു​ന്നു.

എം.ടി. വാ​സു​ദേ​വ​ൻ നാ​യ​ർ തി​ര​ക്ക​ഥ​യെ​ഴു​തി​യ ര​ണ്ടാ​മൂ​ഴം ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​ടി​യ​ൻ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​കു​മാ​ർ മേ​നോ​ൻ തി​ര​ക്കി​ലാ​യ​തി​നാ​ൽ ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ കാ​ല​താ​മ​സം നേ​രി​ട്ടു.

ഇ​തോ​ടെ തി​ര​ക്ക​ഥ തി​രി​കെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് എം ​ടി. ര​ണ്ടാ​മൂ​ഴം കേ​സി​ൽ സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ ന​ൽ​കി​യ അ​പ്പീ​ൽ ജ​നു​വ​രി 15നാ​ണ് കോ​ഴി​ക്കോ​ട് അ​ഡി​ഷ​ണ​ൽ ഡി​സ്ട്രി​ക് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ​രി​ഗ​ണി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.