ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​നു വേ​ണ്ടി പ്ര​ണ​വ് സ​ർ​ഫിം​ഗ് പ​രി​ശീ​ലി​ക്കു​ന്നു
Wednesday, August 8, 2018 2:15 PM IST
ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ആ​ദി​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച പ്ര​ണ​വ് ചി​ത്ര​ത്തി​നാ​യി പാ​ർ​ക്കൗ​ർ എ​ന്ന ആ​യോ​ധ​ന ക​ല പ​രി​ശീ​ലി​ച്ച​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ൽ കൂ​ടി വീ​ണ്ടും നാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന പ്ര​ണ​വ് ഈ ​ചി​ത്ര​ത്തി​ലും അ​ൽ​പ്പം സാ​ഹ​സം കാ​ണി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ സ​ർ​ഫിം​ഗി​ലാ​ണ് പ്ര​ണ​വ് കൈ​വെ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ലാ​ണ് പ്ര​ണ​വ് സ​ർ​ഫിം​ഗ് പ​രി​ശീ​ലി​ച്ച​ത്. പു​തു​മു​ഖ താ​രം റേ​ച്ച​ൽ നാ​യി​ക​യാ​കു​ന്ന ചി​ത്രം ക്രി​സ്മ​സ് റി​ലീ​സാ​യാ​ണ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. ഗോ​വ, കാ​ഞ്ഞി​ര​പ്പ​ള്ളി, സൗ​ത്ത് ആ​ഫ്രി​ക്ക, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, മ​നോ​ജ് കെ. ​ജ​യ​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ൾ. ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.