മു​ല്ല​പ്പെ​രി​യാ​റി​ലെ പ്ര​തി​ക​ര​ണം; പൃ​ഥ്വി​രാ​ജി​ന്‍റെ കോ​ലം ക​ത്തി​ച്ചു
Monday, October 25, 2021 8:15 PM IST
മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പൊ​ളി​ച്ചു​പ​ണി​യ​ണ​മെ​ന്ന ന​ട​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​ഷേ​ധം. തേ​നി ക​ള​ക്‌‌​ട​റേ​റ്റി​ന് മു​ന്നി​ല്‍ പൃ​ഥ്വി​രാ​ജി​ന്‍റെ കോ​ലം ക​ത്തി​ച്ചു. അ​ഖി​ലേ​ന്ത്യ ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് പ്ര​വ​ര്‍​ത്ത​ക​രാ​ണ് കോ​ലം ക​ത്തി​ച്ച​ത്.

സു​പ്രീം കോ​ട​തി വി​ധി​യെ വെ​ല്ലു​വി​ളി​ച്ച് തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​മാ​യ പ്ര​സ്താ​വ​ന​യാ​ണ് പൃ​ഥ്വി​രാ​ജ് ന​ട​ത്തി​യ​തെ​ന്നും താ​ര​ത്തി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ പ​രാ​തി ന​ല്‍​കി. പൃ​ഥ്വി​രാ​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള മ​ല​യാ​ള ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളെ ത​മി​ഴ് സി​നി​മ​യി​ൽ അ​ഭി​യി​പ്പി​ക്ക​രു​തെ​ന്ന് ത​മി​ഴ​ക വാ​ഴ്വു​രി​മൈ ക​ക്ഷി നേ​താ​വും എം.​എ​ല്‍.​എ​യു​മാ​യ വേ​ല്‍​മു​രു​ക​ന്‍ പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഡീ​ക്ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പൃ​ഥ്വി​രാ​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള മ​ല​യാ​ള ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ന​ട​ന്മാ​രാ​യ പൃ​ഥ്വി​രാ​ജ്, ഉ​ണ്ണി മു​കു​ന്ദ​ൻ, ജൂ​ഡ് ആ​ന്റ​ണി ജോ​സ​ഫ് എ​ന്നി​വ​ർ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

"വ​സ്തു​ത​ക​ളും ക​ണ്ടെ​ത്ത​ലു​ക​ളും എ​ന്താ​യി​രു​ന്നാ​ലും, 125 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​ണ​ക്കെ​ട്ട് ഒ​രു പ്ര​വ​ർ​ത്ത​ന ഘ​ട​ന​യാ​യി നി​ല​നി​ൽ​ക്കു​ന്ന​തി​ന് ഒ​രു കാ​ര​ണ​മോ ഒ​ഴി​ക​ഴി​വോ ഇ​ല്ല! രാ​ഷ്ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി​വെ​ച്ച്, ശ​രി​യാ​യ കാ​ര്യം ചെ​യ്യു​ന്ന സ​മ​യ​മാ​ണി​ത്. ന​മു​ക്ക് സി​സ്റ്റ​ത്തെ മാ​ത്ര​മേ വി​ശ്വ​സി​ക്കാ​ൻ ക​ഴി​യൂ, സി​സ്റ്റം ശ​രി​യാ​യ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് ന​മു​ക്ക് പ്രാ​ർ​ത്ഥി​ക്കാം!" എ​ന്നാ​യി​രു​ന്നു പൃ​ഥ്വി​രാ​ജി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.