കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് മണിക്കൂറുകള്‍ക്കകം ബിജെപിയില്‍ ചേര്‍ന്ന് ഖുശ്ബുവിന്റെ പ്രവൃത്തിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടി രഞ്ജിനി. സ്വന്തം സ്വാർഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ തന്നെ മുഴുവനായി ഖുശ്ബു നാണംകെടുത്തിയെന്നാണ് രഞ്ജിനി പ്രതികരിച്ചത്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ എന്റെ പ്രിയ സഹപ്രവര്‍ത്തക ഖുശ്ബുവിനെ അഭിനന്ദിക്കണമോയെന്ന കാര്യത്തില്‍ എനിക്ക് നിശ്ചയമില്ല. ഡിഎംകെയും എഐഎഡിഎംകെയും താത്പര്യം കാണിച്ചു. പക്ഷേ അംഗത്വമെടുത്തില്ല. പിന്നീടു കോണ്‍ഗ്രസും, ഇപ്പോഴിതാ ബിജെപിയും. അടുത്തതായി സിപിഎമ്മിലേക്കും ഖുശ്ബു ചേക്കേറും. അതിൽ അദ്ഭുതപ്പെടാനില്ലെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിക്കുന്നു.
രാഷ്ട്രീയത്തില്‍ അത്യാവശ്യമായി വേണ്ട ഒരു സാധനം ക്ഷമയാണ്. പ്രത്യയശാസ്ത്രവും അതിലേറെ പ്രധാനമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനം മാത്രമാവരുത് രാഷ്ട്രീയം. നമ്മുടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും നിങ്ങള്‍ അപലപിച്ചത് കഴിഞ്ഞ ദിവസമാണ്.
അതേ നിങ്ങൾ തന്നെ ഇന്ത്യയെ നയിക്കാൻ മോദിജി മാത്രമാണ് ശരിയായ വ്യക്തിയെന്ന് പിന്നീട് അഭിപ്രായപ്പെട്ടതും കേട്ടു. അത് എറെ നിരാശാജനകമാണ്. നിങ്ങള്‍ അവസരവാദിയാണെന്നല്ലേ ഇത് തെളിയിക്കുന്നത്. പക്വതയില്ലാത്ത പ്രസ്താവനകളുടെ പേരിൽ മറ്റ് മേഖലകളിലെ ആളുകൾ അഭിനേതാക്കളെ കളിയാക്കുന്നതിൽ അതിശയിക്കാനില്ല. ഇന്ന് നിങ്ങളുടെ സ്വാർഥതയ്ക്ക് വേണ്ടി നിങ്ങൾ സിനിമാ വ്യവസായത്തെ മുഴുവൻ നാണംകെടുത്തിയെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.
അതേസമയം, പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു ഖുശ്ബു നടത്തിയത്. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍ നിന്നു പുറത്തുവന്നുവെന്നായിരുന്നു ദില്ലിയില്‍ നിന്നു ചെന്നൈയില്‍ മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഖുശ്ബു പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.