ആര്യയുടെ കിടിലൻ മേക്കോവർ
Saturday, February 22, 2020 10:31 AM IST
തെ​ന്നി​ന്ത്യ​ൻ താ​രം ആ​ര്യ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ശ​രീ​ര​ത്തി​ലെ മ​സി​ലു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച് ജിം​നേ​ഷ്യ​ത്തി​ൽ നി​ൽ​ക്കു​ന്ന ത​ന്‍റെ ചി​ത്ര​മാ​ണ് ആ​ര്യ ട്വി​റ്റ​റി​ൽ പ​ങ്കു വ​ച്ച​ത്. പു​തി​യ ചി​ത്ര​ത്തി​നാ​യു​ള്ള ത​യാറെ​ടു​പ്പി​ലാ​ണ് താ​നെ​ന്ന് ആ​ര്യ ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ചി​ട്ടു​ണ്ട്.

ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ചി​രി​ക്കു​ന്ന​ത്. രാ​ധി​ക ശ​ര​ത്കു​മാ​ർ, ശ്രി​യ റെ​ഡ്ഡി എ​ന്നി​വ​ർ താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പാ ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന സ​ൽ​പേ​ട്ട പ​ര​ന്പ​രൈ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് ആ​ര്യ മേ​ക്ക് ഓ​വ​ർ ന​ട​ത്തു​ന്ന​ത്.

വ​ട​ക്ക​ൻ ചെ​ന്നൈ​ക്കാ​ര​നാ​യ ബോ​ക്സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് പാ ​ര​ഞ്ജി​ത് ചി​ത്ര​ത്തി​ൽ ആ​ര്യ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ‌​ട്ടു​ക​ൾ. സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ ആ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കു​ന്ന​ത്. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ആ​ര്യ​യു​ടെ മു​പ്പ​താ​മ​ത്തെ ചി​ത്ര​മാ​യി​രി​ക്കും സ​ൽ​പെ​ട്ട പ​ര​ന്പ​രൈ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.