ര​ജ​നി​കാ​ന്ത് എ​ന്താ​ണ് ചെ​യ്ത​ത്; സൂ​പ്പ​ർ സ്റ്റാ​റി​ന്‍റെ രാ​ഷ്ട്രി​യ പ്ര​വേ​ശ​ന​ത്തി​ൽ ന‌‌‌​ടി ര​ഞ്ജി​നി
Tuesday, December 8, 2020 12:35 PM IST
സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​യു​ടെ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി രൂ​പീ​ക​ര​ണ പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് ത​ന്‍റെ നി​ല​പാ​ട് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി ര​ഞ്ജി​നി. വ്യ​ക്തി​ജീ​വി​ത​ത്തി​ൽ ര​ജ​നി​കാ​ന്ത് ന​ല്ല മ​നു​ഷ്യ​നാ​ണ്. സ്ക്രീ​നി​ൽ സൂ​പ്പ​ർ സ്റ്റാ​റു​മാ​ണ് എ​ന്നാ​ൽ യാ​തൊ​രു രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വു​മി​ല്ലാ​ത്ത ഒ​രു വ്യ​ക്തി എ​ങ്ങ​നെ ഒ​രു സം​സ്ഥാ​നം ഭ​രി​ക്കു​മെ​ന്ന് ന​ടി ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ൽ ചോ​ദി​ച്ചു.

സി​നി​മ​യി​ൽ കാ​ണു​ന്ന രാ​ഷ്ട്രീ​യ​മ​ല്ല യ​ഥാ​ർ​ത്ഥ​ത്തി​ലു​ള്ള​ത്. വ്യ​ത്യ​സ്ത​മാ​ണ്. സ്ക്രീ​ൻ വി​ട്ടി​ട്ട് അ​ദ്ദേ​ഹം ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. ആ​ര് വോ​ട്ട് ചെ​യ്യും. എം​ജി​ആ​ർ കാ​ല​ത്തെ രാ​ഷ്ട്രീ​യ​മ​ല്ല ഇ​ന്ന്. എ​ന്നാ​ൽ ഇ​ന്ന് ടെ​ക്നോ​ള​ജി​യു​ടെ ലോ​ക​മാ​ണ്. ഒ​രു രാ​ഷ്ടീ​യ​ക്കാ​ര​ന് വേ​ണ്ട​ത് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നു​ള്ള ക​ഴി​വാ​ണ്. ര​ജ​നി​കാ​ന്ത് എ​ന്താ​ണ് ചെ​യ്ത​ത്.

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ന്ന് വ​രും, നാ​ളെ വ​രും, ഇ​ല്ല വ​രു​ന്നി​ല്ല. എ​ത്ര ത​വ​ണ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വെ​റും കോ​മ​ഡി​യാ​യി . തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഒ​രാ​ൾ രാ​ഷ്ടീ​യ​ത്തി​ൽ വ​രു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ്. ഇ​പ്പോ​ൾ നാ​ട് നേ​രി​ടു​ന്ന ദു​ര​ന്തം ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റാ​ണ്. ജ​ന​ങ്ങ​ൾ ഭ​യ​ത്തി​ലാ​ണ്. അ​ദ്ദേ​ഹം ബു​റേ​വി​യെ പ​റ്റി ഒ​രു വാ​ക്ക് ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞി​ല്ല.-​ര​ഞ്ജി​നി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.