തമിഴ് സൂപ്പർതാരം വിശാലിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആക്ഷൻ. സുന്ദർസി സംവിധാനം ചെയ്യുന്ന സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. വന്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ തമന്ന ഭാട്ടിയയാണ് നായികാ വേഷത്തിലെത്തുന്നത്. ആക്ഷന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
പുതിയ പോസ്റ്ററിൽ വിശാലിനൊപ്പം അതീവ ഗ്ലാമറസായിട്ടാണ് തമന്ന ഭാട്ടിയയെ കാണിച്ചിരിക്കുന്നത്. സിനിമയുടെ ടീസർ പുറത്തിറങ്ങുന്നതിന് മുൻപായിട്ടാണ് പുതിയ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടിരുന്നത്.
മലയാളി താരം ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ യോഗി ബാബുവും അഭിനയിച്ചിരിക്കുന്നു. ആക്ഷനിൽ ഒരു കമാൻഡോയുടെ വേഷത്തിലാണ് വിശാൽ എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.