അങ്ങനെയൊന്നും പറയരുത്: ആരാധികയ്ക്ക് എെശ്വര്യയുടെ ഉപദേശം
Monday, June 15, 2020 2:54 PM IST
മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ തെ​ന്നി​ന്ത്യ​യി​ൽ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ രാ​ജേ​ഷ്. അ​ടു​ത്തി​ടെ ഒ​രു വേ​ദി​യി​ൽ താ​ൻ ജ​നി​ച്ച​ത് ചേ​രി​യി​ലാ​ണെ​ന്നും അ​മ്മ​യ്ക്കു​വേ​ണ്ടി​യാ​ണ് സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ഐ​ശ്വ​ര്യ തു​റ​ന്നു പ​റ​ഞ്ഞ​ത് വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.

ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും ഐ​ശ്വ​ര്യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഐ​ശ്വ​ര്യ​യു​ടെ ഒ​രു ആ​രാ​ധി​ക സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഐ​ശ്വ​ര്യ​യു​ടെ ചി​ത്ര​ത്തി​ന് ന​ൽ​കി​യ ക​മ​ന്‍റും അ​തി​നു ഐ​ശ്വ​ര്യ ന​ൽ​കി​യ മ​റു​പ​ടി​യും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ഐ​ശ്വ​ര്യ​യ്ക്കു വേ​ണ്ടി മ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​ണ് തി​രു​പ്പൂ​രി​ലെ ഒ​രു ആ​രാ​ധി​ക പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ത്ത​രം വാ​ക്കു​ക​ൾ ഒ​രി​ക്ക​ലും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ജീ​വി​തം മ​രി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും ഐ​ശ്വ​ര്യ മ​റു​പ​ടി പ​റ​ഞ്ഞു. നി​ങ്ങ​ളെ​പ്പോ​ലൊ​രു ആ​രാ​ധി​ക​യെ ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ത്ത​രം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു ത​ന്നാ​ൽ താ​ൻ എ​ന്നും ന​ല്ല സു​ഹൃ​ത്താ​യി​രി​ക്കു​മെ​ന്നും ഐ​ശ്വ​ര്യ മ​റു​പ​ടി​യാ​യി കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.