ആടൈ എന്ന സിനിമയ്ക്കായി കാത്തിരുന്നവർക്ക് തിരിച്ചടി! പ്രഖ്യാപനവേള മുതൽതന്നെ വാർത്തകളിൽ നിറഞ്ഞുനിന്ന സിനിമ കൂടിയാണിത്. രത്നകുമാർ സംവിധാനം ചെയ്ത സിനിമയിൽ അമല പോളിന്റെ ലുക്കും കാമിനിയെന്ന കഥാപാത്രത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. മുൻനിര നായികമാരിൽ പലരും വേണ്ടെന്നു വച്ച സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തിൽ 31 സെക്കൻഡ് വിവസ്ത്രയായും താരം പ്രത്യക്ഷപ്പെട്ടിരുന്നു.
കണ്ണാടി കൊണ്ട് ശരീരം മറച്ച് നടക്കുന്ന അമല പോളിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താൻ എവിടെയാണെന്ന് മനസിലാക്കാനാവാതെ കണ്ണാടി കൊണ്ട് ശരീരം മറച്ച് ചുറ്റും നോക്കുന്നതിനിടയിൽ കണ്ണാടി താഴെ വീഴുകയും പിന്നീട് താരം നഗ്നയായി ഇരിക്കുന്ന രംഗവുമായിരുന്നു പുറത്തുവന്നത്. ഈ രംഗത്തിൽ അഭിനയിക്കാനായാണ് പലരും വിസമ്മതം പ്രകടിപ്പിച്ചത്. സിനിമ ഇറങ്ങിയതിന് ശേഷം സിനിമാലോകവും ആരാധകരും ഒരുപോലെ അമല പോളിനെ അഭിനന്ദിച്ചിരുന്നു.
ആടൈയുടെ ഡിജിറ്റൽ സംപ്രേഷണവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ചറിഞ്ഞ ആരാധകരെല്ലാം നിരാശയിലാണ്. ബോക്സോഫീസിൽ നിറഞ്ഞോടുന്നതിനിടയിലാണ് ചിത്രങ്ങൾ ആമസോണ്‍ പ്രൈമിലേക്കും എത്തുന്നത്. ഡിജിറ്റൽ റൈറ്റിലൂടെ കോടികളാണ് പല സിനിമകളും സ്വന്തമാക്കുന്നത്. തിയറ്ററിൽ നിന്നും സിനിമ കാണാൻ കഴിയാതെ വരുന്പോഴും വീണ്ടും കാണാൻ തോന്നുന്പോഴുമൊക്കെയായി പലരും ഈ സൗകര്യം വിനിയോഗിക്കുന്നുണ്ട്.
ആമസോണ്‍ പ്രൈമിലേക്ക് ആടൈയും എത്തുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മികച്ച സ്വീകാര്യതയാണ് ആമസോണ്‍ പ്രൈമിലെ സംപ്രേഷണങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന പല രംഗങ്ങളും ഒഴിവാക്കിയാണ് ആടൈ എത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ജൂലൈയിലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.