വിജയ്- ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങിയ ബിഗിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ. തമിഴ്റോക്കേഴ്സാണ് ചിത്രം ചോർത്തിയത്. നയൻതാരയാണ് സിനിമയിലെ നായിക.
തെരി, മെർസൽ എന്നീ സിനിമകൾക്ക് ശേഷം വിജയ്-ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ബിഗിൽ. അടുത്തിടെ റിലീസ് ചെയ്ത മിക്ക ചിത്രങ്ങളും തമിഴ്റോക്കേഴ്സ് ചോർത്തിയിരുന്നു.സിനിമ വ്യവസായത്തെ തകർക്കുന്ന ഈ പ്രവണതയ്ക്കെതിരെ നടപടി സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇത് അവസാനിപ്പിക്കുവാൻ സാധിക്കുന്നില്ല.
പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.