സൂ​ര്യ​യും ഭൂ​മി​ക​യും ജീ​വ​നും കൊ​ണ്ട് ഓ​ടി!
Friday, June 21, 2019 10:26 AM IST
പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി​ക​ളി​ലൊ​രാ​ളാ​ണ് ഭൂ​മി​ക ചൗ​ള. തെ​ലു​ങ്കി​ലൂ​ടെ തു​ട​ങ്ങി​യ താ​രം ത​മി​ഴ​ക​ത്തി​ന്‍റെയും മ​ല​യാ​ള​ത്തി​ന്‍റെയും പ്രി​യ​താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു പി​ന്നീ​ട്. നാ​യ​ക​ൻ​മാ​രു​മാ​യി മി​ക​ച്ച കെ​മി​സ്ട്രി​യാ​ണ് താ​രം പു​റ​ത്തെ​ടു​ക്കാ​റു​ള്ള​ത്.

വി​വാ​ഹ​ത്തി​ന് ശേ​ഷ​വും താ​രം സി​നി​മ​യി​ൽ സ​ജീ​വ​മാ​ണ്. അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ട​യി​ൽ ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും സി​നി​മാ​ജീ​വി​ത​ത്തി​നി​ട​യി​ലെ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ താ​രം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്നു.

ചിത്രീകരണത്തിനിടെ തന്നെ ഭയപ്പെടുത്തിയ സംഭവത്തെക്കുറിച്ചാണ് ഭൂമിക പറഞ്ഞത് - ""ഒരു ഗാ​ന ചി​ത്രീ​ക​ര​ണത്തിനായി ഉ​ച്ച​ത്തി​ൽ പാ​ട്ട് വ​ച്ചി​രു​ന്നു. ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ലു​ള്ള ഗാ​നം കേ​ട്ട​തി​ന് പി​ന്നാ​ലെ​ ഒരു ​സ്ത്രീ തോ​ക്കു​മാ​യി ഞങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്കെ​ത്തി​.

സൂ​ര്യ​യും ഞാ​നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മൊ​ക്കെ ജീ​വ​നും കൊ​ണ്ട് ഓ​ടു​ക​യാ​യി​രു​ന്നു. ബാ​ഗും മ​റ്റ് എ​ടു​ക്കാ​ൻ പ​റ്റാ​വു​ന്ന​ത്ര സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ എ​ടു​ത്ത് പെ​ട്ടെ​ന്ന് ത​ന്നെ അ​വി​ടെ നി​ന്ന് സ്ഥ​ലം കാ​ലി​യാ​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​ത്തി​ൽ പാ​ട്ട് വ​ച്ച​ത് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്ന് ആ ​സ്ത്രീ ഓ​ടി​വ​ന്ന​ത്. അ​തി​നു​ള്ള അ​നു​മ​തി​യി​ല്ലെ​ന്നും അ​വ​ർ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു''- ഭൂ​മി​ക പ​റ​ഞ്ഞു.

ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ഭ​യ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ​ക്കു​റി​ച്ച് പ​ല താ​ര​ങ്ങ​ളും പ​റ​ഞ്ഞി​ട്ടു​ണ്ട്. ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്താ​നാ​യും ചി​ല​ർ എ​ത്താ​റു​ണ്ട്. സ്ക്രീ​നി​ൽ കാ​ണു​ന്ന​ത് പോ​ലെ അ​ത്ര ന​ല്ല കാ​ര്യ​ങ്ങ​ളാ​യി​രി​ക്കി​ല്ല പ​ല​പ്പോ​ഴും ന​ട​ക്കു​ന്ന​തെ​ന്നു വ്യ​ക്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.