ബോബി സിംഹ വേലുപ്പിള്ള പ്രഭാകരനാകുന്നു
Thursday, November 29, 2018 9:55 AM IST
എ​ൽ​ടി​ടി​ഇ നേ​താ​വാ​യി​രു​ന്ന വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​ന്‍റെ ജീ​വി​തക​ഥ ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യി​ൽ ബോ​ബി സിം​ഹ വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​ന്‍റെ വേ​ഷത്തി​ലെ​ത്തു​ന്നു. ഉ​ന​ക്കു​ൾ നാ​ൻ, ലൈ​റ്റ് മാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​യ ജി ​വെ​ങ്ക​ട്ട് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് റേ​ജിം​ഗ് ടൈ​ഗ​ർ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​ന്‍റെ ജ​ന്മ​ദി​ന​മാ​യ ന​വം​ബ​ർ 26ന് ​ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത് വി​ട്ടു. ഇ​തി​നു മു​ന്പ് ശ്രീ​ല​ങ്ക​ൻ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ക​ഥ പ​റ​യു​ന്ന വെ​ങ്കി​ടേ​ഷി​ന്‍റെ നീ​ലം എ​ന്ന ചി​ത്രം സി.​ബി.​എ​ഫ്.​സി നി​രോ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.