കോ​വി​ഡ്; ര​ജ​നീ​കാ​ന്തി​ന്‍റെ അ​ണ്ണാ​ത്ത​യു​ടെ ഷൂ​ട്ടിം​ഗ് മു​ട​ങ്ങി
Thursday, December 24, 2020 10:17 AM IST
സ​ൺ പി​ക്ചേ​ഴ്സ് ര​ജ​നീ​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നി​ർ​മി​ക്കു​ന്ന അ​ണ്ണാ​ത്ത​യു​ടെ ഷൂ​ട്ടിം​ഗ് മു​ട​ങ്ങി. ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന സൈ​റ്റി​ൽ നാ​ലു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ര​ജ​നീ​കാ​ന്ത്, സം​വി​ധാ​യ​ക​ൻ ശി​വ തു​ട​ങ്ങി​യ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ റ്റീ​വാ​ണെ​ന്നു സ​ൺ പി​ക്ചേ​ഴ്സ് ട്വി​റ്റ് ചെ​യ്തു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ടെ നി​ർ​ത്തി​വ​ച്ച അ​ണ്ണാ​ത്ത​യു​ടെ ഷൂ​ട്ടിം​ഗ് ഡി​സം​ബ​ർ 14നാ​ണു പു​ന​രാ​രം​ഭി​ച്ച​ത്. കീ ​ർ​ത്തി സു​രേ​ഷ്, ന​യ​ൻ​താ​ര, മീ​ന, ഖു​ശ്ബു എ​ന്നി​വ​രാ​ണു മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.