ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം സി​നി​മ​യാ​ക്കു​ന്ന​ത് ത​ട​യ​ണം; ദീ​പ ജ​യ​കു​മാ​ർ രം​ഗ​ത്ത്
Saturday, November 2, 2019 9:55 AM IST
ത​മി​ഴ്നാ​ട് മു​ൻ​മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന സി​നി​മ​ക​ൾ ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​ല​ളി​ത​യു​ടെ മ​രു​മ​ക​ൾ ദീ​പ ജ​യ​കു​മാ​ർ. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലാ​ണ് ദീ​പ ഹ​ർ​ജി ന​ൽ​കി​യ​ത്.

ക​ങ്ക​ണ റ​ണാ​വ​ത്തി​നെ നാ​യി​ക​യാ​ക്കി എ.​എ​ൽ. വി​ജ​യ് ഒ​രു​ക്കു​ന്ന സി​നി​മ​യും ഗൗ​തം മേ​നോ​ൻ ഒ​രു​ക്കു​ന്ന വെ​ബ് സീ​രി​സു​മാ​ണ് ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യൊ​രു​ങ്ങു​ന്ന​ത്. ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യൊ​രു​ക്കു​ന്ന പ്രൊ​ജ​ക്ടു​ക​ൾ​ക്ക് ത​ന്‍റെ അ​നു​മ​തി​യും ആ​വ​ശ്യ​മാ​ണെ​ന്ന് ദീ​പ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ത​ന്‍റെ ജീ​വി​ത​വും മോ​ശ​ക​ര​മാ​യി ചി​ത്രീ​ക​രി​ക്കു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ദീ​പ വ്യ​ക്ത​മാ​ക്കി. എ.​എ​ൽ. വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് "ത​ലൈ​വി' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തേ സി​നി​മ ത​ന്നെ "ജ​യ' എ​ന്ന പേ​രി​ൽ ഹി​ന്ദി​യി​ലും ഒ​രു​ക്കു​ന്നു​ണ്ട്. ഈ ​സി​നി​മ​യ്ക്ക് ദീ​പ​യു​ടെ സ​ഹോ​ദ​ര​ൻ ദീ​പ​ക്കി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ജ​യ് പ​റ​ഞ്ഞി​രു​ന്നു.

ഗൗ​തം മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ബ് സീ​രി​സി​ന് ക്വീ​ൻ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ര​മ്യ കൃ​ഷ്ണ​നാ​ണ് സി​നി​മ​യി​ൽ ജ​യ​ല​ളി​ത​യാ​യി വേ​ഷ​മി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.