ത​മി​ഴ് ചാ​ർ​ലി​ക്കു വേ​ണ്ടി ക​വി​ത​യാ​ല​പി​ച്ച് ദു​ല്‍​ഖ​ര്‍
Sunday, January 10, 2021 5:00 PM IST
ചാ​ര്‍​ലി​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ല്‍ ക​വി​ത ആ​ല​പി​ച്ച് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ൻ. ആ​ര്‍. മാ​ധ​വ​ന്‍, ശ്ര​ദ്ധ ശ്രീ​നാ​ഥ് എ​ന്നി​വ​ര്‍ മു​ഖ്യ​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന മാ​ര എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​റി​ന് വോ​യ്‌​സ് ഓ​വ​ര്‍ ആ​യാ​ണ് ദു​ല്‍​ഖ​ര്‍ ക​വി​ത ആ​ല​പി​ക്കു​ന്ന​ത്.

ദു​ല്‍​ഖ​ര്‍ ക​വി​ത ചൊ​ല്ലി​യ​തി​ലെ ന​ന്ദി അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ത​മി​ഴ് ന​ട​ന്‍ മാ​ധ​വ​ൻ. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​നോ​ടൊ​പ്പം ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള വീ​ഡി​യോ​യും മാ​ധ​വ​ന്‍ പ​ങ്കു​വെ​യ്ക്കു​ന്നു. ട്വി​റ്റ​റി​ലാ​ണ് താ​രം വി​ഡി​യോ പോ​സ്റ്റു​ചെ​യ്തി​രി​ക്കു​ന്ന​ത്.​മ​ല​യാ​ള​ത്തി​ല്‍ ദു​ല്‍​ഖ​ര്‍ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം ചാ​ര്‍​ളി​യെ ത​മി​ഴി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മാ​ധ​വ​നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.