ധനുഷിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ എന്നെ നോക്കി പായും തോട്ടയുടെ റിലീസ് വീണ്ടും മാറ്റി. സിനിമയുടെ നിർമാതാക്കളിലൊരാളായ പി. മദനാണ് ഇതിനെക്കുറിച്ച് അറിയിച്ചത്.
ആരാധാകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയുടെ റിലീസ് സെപ്റ്റംബർ ആറിനാണ് തീരുമാനിച്ചിരുന്നത്. സിനിമ സെപ്റ്റംബർ 12ന് തീയറ്ററുകളിലെത്തിക്കാൻ ശ്രമിക്കുമെന്നും നിർമാതാവ് വ്യക്തമാക്കി.
2016ൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ റിലീസ് സാമ്പത്തിക ബാധ്യതയെ തുടർന്ന് നീണ്ട് പോകുകയായിരുന്നു. പുറത്തുവിട്ട ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
മേഘ ആകാശാണ് സിനിമയിലെ നായിക. ഒൻഡ്രാഗ എന്റർടെയ്ൻമെന്റ്, എസ്കേപ്പ് ആർട്ടിസ്റ്റ്സ് മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ഗൗതം മേനോൻ, വെങ്കട്ട് സോമസുന്ദരം, രേഷ്മ, പി. മദൻ എന്നിവരാണ് സിനിമ നിർമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.