ഇന്ദ്രജിത്ത് എംജിആർ ആകുന്പോൾ രമ്യ കൃഷ്ണൻ ജയലളിതയാകുന്നു. ചലച്ചിത്രതാരവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി ഗൗതം മേനോൻ, പ്രശാന്ത് മുരുകേശൻ എന്നിവരൊന്നിച്ച് സംവിധാനം ചെയ്യുന്ന ക്വീൻ എന്ന വെബ്സീരീസിലാണ് ഇന്ദ്രജിത്തും രമ്യ കൃഷ്ണനും പ്രധാന വേഷങ്ങളിലഭിനയിക്കുന്നത്.
ജൂൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സർജാനോ ഖാലിദും ചിത്രത്തിൽ അഭിനയിക്കുന്നു. വെബ്സീരീസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അഞ്ച് എപ്പിസോഡുകൾ ഗൗതം മേനോനും അഞ്ച് എപ്പിസോഡുകൾ പ്രശാന്ത് മുരുകേശനുമാണ് സംവിധാനം ചെയ്യുന്നത്. പത്ത് എപ്പിസോഡുകൾ ഉള്ള ആദ്യ സീസണിന്റെ പ്രതികരണം അറിഞ്ഞതിനുശേഷം രണ്ടാം സീസൺ ആരംഭിക്കും.
ജയലളിതയുടെ സ്കൂൾ കാലഘട്ടം മുതൽ എംജിആറിന്റെ പിൻഗാമിയാകുന്നതുവരെയുള്ള കഥയാണ് ചിത്രം പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.