വിജയ് നായകനാകുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടു. മാസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ലോകേഷ് കനഗരാജ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
വിജയ് സേതുപതിയാണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളവിക മോഹനൻ, ആഡ്രിയ എന്നിവരാണ് സിനിമയിലെ നായികമാർ. ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എക്സ് ബി ഫിലിം ക്രിയേറ്റർസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.