ഹാൻസികയ്ക്ക് കല്യാണമെന്ന് ആരാധകർ; അറിഞ്ഞിട്ടില്ലെന്ന് താരം
Friday, June 12, 2020 11:40 AM IST
ന​ടി ഹ​ൻ​സി​ക മോ​ട്‌​വാ​ണി ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​വാ​ഹി​ത​യാ​കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​വും വി​വാ​ഹം ന​ട​ക്കു​ക- കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന പ്ര​ച​ര​ണമാ​ണ് ഇ​ത്. എ​ന്താ​യാ​ലും ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ന​ടി ഇ​തു​വ​രെ അ​റി​ഞ്ഞി​ട്ടി​ല്ല.

ഇപ്പോൾ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി നടി രം​ഗ​ത്തെ​ത്തി. ഇ​തേ​പ്പ​റ്റി ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മം വാ​ർ​ത്ത ന​ൽ​കി​യ​പ്പോ​ൾ ദൈ​വ​മേ..​ആ​രാ​ണ​യാ​ൾ എ​ന്നാ​ണ് ഹ​ൻ​സി​ക വാ​ർ​ത്ത​യ്ക്കു താ​ഴെ ക​മ​ന്‍റ് ചെ​യ്ത​ത്.

ത​ന്‍റെ വി​വാ​ഹവാ​ർ​ത്ത താ​ൻ​ പോ​ലും ഇ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​തെ​ന്നും ക​മ​ന്‍റ് ബോ​ക്സി​ൽ മ​റ്റൊ​രാ​ളു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി താ​രം കു​റി​ച്ചു.

ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബാ​ല​താ​ര​മാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ ഹ​ൻ​സി​ക ദേ​സ​മു​ദു​രു എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നാ​യി​ക​യാ​കു​ന്ന​ത്. ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ട, ത​മി​ഴ്, മ​ല​യാ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ വി​ല്ല​ൻ ആ​ണ് ഹ​ൻ​സി​ക​യു​ടെ മ​ല​യാ​ള ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.