കർഷകനായി ജയം രവി
Friday, May 10, 2019 9:16 AM IST
ജയം രവി കര്‍ഷകന്‍റെ വേഷത്തില്‍ എത്തുന്നു. ലക്ഷ്‍മണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയം രവി കര്‍ഷകനാകുന്നത്. ജയം രവിയുടെ ഇരുപത്തിയഞ്ചാമത് ചിത്രമാണ് ഇത്.

തപ്‍സിയായിരിക്കും ചിത്രത്തില്‍ നായികയാകുക. ആദ്യമായിട്ടാണ് ജയം രവിയും തപ്‍സിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെ‍യ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.