മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ ജ​യ​റാം
Thursday, August 29, 2019 11:06 AM IST
ത​മി​ഴ് സാ​ഹി​ത്യ​കാ​ര​നാ​യ ക​ൽ​ക്കി ര​ചി​ച്ച പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി മ​ണി​ര​ത്നം സിനിമ ഒരുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിത ചി​ത്ര​ത്തി​ല്‍ ജ​യ​റാം പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​വെ​ന്നാണ് പുറത്തുവരുന്ന പുതിയ റി​പ്പോ​ർ​ട്ടുകൾ.

വി​ക്രം, അ​മി​താ​ഭ് ബ​ച്ച​ന്‍, കാ​ര്‍​ത്തി, ജ​യം ര​വി, കീ​ര്‍​ത്തി സു​രേ​ഷ് തു​ട​ങ്ങി​യ വ​ന്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ ആ​ണ് നാ​യി​ക​യാ​കു​ന്ന​ത്. ചോ​ള രാ​ജാ​വാ​യ അ​രു​ള്‍​മൊ​ഴി വ​ര്‍​മ്മ​ന്‍റെ ജീ​വി​ത​ക​ഥ​യാ​ണ് പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ എ​ന്ന നോ​വ​ലി​ന്‍റെ പ്ര​മേ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.