ജീവ നായകനാവുന്ന ചീറ് ഫെബ്രുവരി ഏഴിന് പ്രദർശനത്തിനെത്തുന്നു. വിജയ് സേതുപതി നായകനായി അഭിനയിച്ച റെക്ക എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു ശ്രദ്ധേയനായ രത്തിന ശിവയാണ് ചീറ് അണിയിച്ചൊരുക്കുന്നത്. പ്രണയവും വൈകാരികതയും കൊണ്ട് ഇഴപാകിയ ആക്ഷൻ എന്റർടെയ്നർ കൂടിയാണ് ചിത്രം.
പുതുമുഖം റിയ സുമനാണ് നായിക. മലയാളിയായ ഗായത്രി കണ്ണനാണ് ജീവയുടെ സഹോദരി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവദീപാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രമാവുന്നത്. വരുണ്‍, സതീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. വേൽസ് ഫിലിം ഇന്റർ നാഷണലിന്റെ ബാനറിൽ ഡോക്ടർ. ഐശരി ഗണേഷ് ആണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.