പാ​രീ​സ് പാ​രീ​സി​ലെ 25 രം​ഗ​ങ്ങ​ൾ​ക്ക് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ "നോ'
Friday, August 23, 2019 9:47 AM IST
കാ​ജ​ൽ അ​ഗ​ർ​വാ​ളി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ര​മേ​ഷ് അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന പാ​രീ​സ് പാ​രീ​സ് എ​ന്ന സി​നി​മ​യു​ടെ നി​ര​വ​ധി രം​ഗ​ങ്ങ​ൾ ക​ട്ട് ചെ​യ്ത് സെ​ൻ​സ​ർ ബോ​ർ​ഡ്. സി​നി​മ​യി​ലെ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം രം​ഗ​ങ്ങ​ൾ​ക്കും സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് "നോ' ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

"ക്വീ​നി​ന്‍റെ നാ​ല് ഭാ​ഷ​ക​ളി​ലു​ള്ള റീ​മേ​ക്ക് ഞ​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ്. എ​ന്തി​നാ​ണ് അ​വ​ർ ഇ​ത്ര​യ​ധി​കം ക​ട്ടു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് അ​റി​യി​ല്ല. അ​വ​ർ ക​ട്ട് ചെ​യ്യാ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം നി​ത്യ ജീ​വി​ത​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. ഈ ​രം​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ നി​ർ​മാ​താ​ക്ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഈ ​സി​നി​മ​യ്ക്കു വേ​ണ്ടി ഒ​രു പാ​ട് പ​രി​ശ്ര​മ​ങ്ങ​ൾ ഞ​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ട്.​ആ പ​രി​ശ്ര​മ​ങ്ങ​ൾ ഫ​ലം കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​മു​ണ്ട്. സെ​ൻ​സ​ർ ബോ​ർ​ഡി​ലെ അം​ഗ​ങ്ങ​ൾ ക​ട്ടു​ക​ളി​ല്ലാ​തെ ചി​ത്രം അം​ഗീ​ക​രി​ക്കു​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു'. കാ​ജ​ൽ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ മാ​റി​ട​ത്തി​ൽ സ​ഹ​താ​ര​മാ​യ എ​ല്ലി അ​വ​രാം സ്പ​ർ​ശി​ക്കു​ന്ന ചി​ത്ര​ത്തി​ലെ ടീസറിലെ രം​ഗം ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ബോ​ളി​വു​ഡ് ചി​ത്രം ക്വീ​നി​ന്‍റെ ത​മി​ഴ് പ​തി​പ്പാ​ണ് പാ​രീ​സ് പാ​രീ​സ്.

മ​ല​യാ​ളം ഉ​ൾ​പ്പ​ടെ നാ​ല് ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ റീ​മേ​ക്ക് ചെ​യ്യു​ന്ന​ത്. സം​സം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന മ​ല​യാ​ളം സി​നി​മ​യി​ൽ മ​ഞ്ജി​മ മോ​ഹ​നാ​ണ് നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.