കാപ്പാൻ തീയറ്ററുകളിലേക്ക്
Thursday, September 19, 2019 1:16 PM IST
സൂ​ര്യ​യ്ക്കൊ​പ്പം മോ​ഹ​ൻ​ലാ​ലും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ത​മി​ഴ് ചി​ത്രം കാ​പ്പാ​ൻ നാ​ളെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ടോമിച്ചൻ മു​ള​കുപാ​ടം ഫി​ലിം​സാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്. കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ളി​ലാ​ണു മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. എ​ൻ​എ​സ്ജി ക​മാ​ൻ​ഡോ ക​ഥാ​പാ​ത്ര​മാ​യി സൂ​ര്യ​യും എ​ത്തു​ന്നു.

സ​യേ​ഷ​യാ​ണു ചി​ത്ര​ത്തി​ൽ നാ​യി​കാ ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന​ത്. ആ​ര്യ, ബോ​മ​ൻ ഇ​റാ​നി, സ​മു​ദ്ര​ക്ക​നി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഹാ​രി​സ് ജ​യ​രാ​ജാ​ണ് സം​ഗീ​തം. അ​യ​ൻ, മാ​ട്രാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സൂ​ര്യ​യും കെ.​വി. ആ​ന​ന്ദും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് കാ​പ്പാ​ൻ.

പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​റാ​ണ് കാ​പ്പാ​ൻ എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ചെ​ന്നൈ, ഡ​ൽ​ഹി, കു​ളു​മ​ണാ​ലി, ല​ണ്ട​ൻ, ന്യൂ​യോ​ർ​ക്ക്, ബ്ര​സീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളു​ടെ​യും ചി​ത്രീ​ക​ര​ണം. ലൈ​ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.