കാ​ര്‍​ത്തി ഇ​ര​ട്ട​വേ​ഷ​ത്തി​ല്‍; ര​ജീ​ഷ​യും റാ​ഷി​യും നാ​യി​ക​മാ​ർ
Thursday, April 29, 2021 3:27 PM IST
ന​ട​ന്‍ കാ​ര്‍​ത്തി ഇ​ര​ട്ട നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച വ​ന്‍ വി​ജ​യ ചി​ത്ര​മാ​ണ് സി​റു​ത്തൈ. വീ​ണ്ടും കാ​ര്‍​ത്തി വ്യ​ത്യ​സ്ത​മാ​യ ഇ​ര​ട്ട നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് സ​ര്‍​ദാ​ര്‍. ഇ​തി​ന്‍റെ ചി​ത്രീ​ക​ര​ണം ചെ​ന്നൈ​യി​ല്‍ ആ​രം​ഭി​ച്ചു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് മോ​ഷ​ന്‍ പി​ക്ച​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി. ആ​രാ​ധ​ക​രി​ല്‍ നി​ന്നും വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ഇ​തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സ​ര്‍​ദാ​ര്‍ എ​ന്നാ​ല്‍ ത​ല​വ​ന്‍, സേ​നാ​നാ​യ​ക​ന്‍ എ​ന്നൊ​ക്കെ​യാ​ണ് അ​ര്‍​ഥം. ഇ​രു​മ്പു തി​രൈ, ഹീ​റോ എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ പി. ​എ​സ്. മി​ത്ര​നാ​ണ് സ​ര്‍​ദാ​റി​ന്‍റെ സം​വി​ധാ​യ​ക​ന്‍. റാ​ഷി ഖ​ന്ന​യും ര​ജീ​ഷാ വി​ജ​യ​നു​മാ​ണ് ചി​ത്ര​ത്തി​ല്‍ കാ​ര്‍​ത്തി​യു​ടെ നാ​യി​ക​മാ​ര്‍. കൂ​ടാ​തെ സി​മ്രാ​ന്‍, മു​ര​ളി ശ​ര്‍​മ്മ, ഇ​ള​വ​ര​സ്, മു​നീ​ഷ് കാ​ന്ത് എ​ന്നി​വ​രാ​ണു മ​റ്റു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍.

പ്ര​ശ​സ്ത ഹി​ന്ദി ന​ട​ന്‍ ചു​ങ്കി പാ​ണ്ഡെ ഇ​താ​ദ്യ​മാ​യി വി​ല്ല​നാ​യി ത​മി​ഴി​ല്‍ എ​ത്തു​ന്നു എ​ന്ന സ​വി​ശേ​ഷ​ത​യും സ​ര്‍​ദാ​റി​നു​ണ്ട്. പ്രി​ന്‍​സ് പി​ക്‌​ചേ​ഴ്സി​ന് വേ​ണ്ടി എ​സ്. ല​ക്ഷ്മ​ണ്‍ കു​മാ​റാ​ണ് സ​ര്‍​ദാ​ര്‍ നി​ര്‍​മി​ക്കു​ന്ന​ത്. ജി.വി. പ്ര​കാ​ശ് സം​ഗീ​ത സം​വി​ധാ​ന​വും ജോ​ര്‍​ജ് സി. ​വി​ല്യം​സ് ഛായ​ഗ്ര​ഹ​ണ​വും നി​ര്‍​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.