ഇളയദളപതിക്ക് പിറന്നാൾ സമ്മാനവുമായി കീർത്തി സുരേഷ്
Tuesday, June 23, 2020 11:28 AM IST
തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം വി​ജ​യ്‌യുടെ പി​റ​ന്നാ​ൾ ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. കേ​ര​ള​ത്തി​ൽ വ​ൻ​ആ​രാ​ധ​ക സ​ന്പ​ത്തു​ള്ള താ​രം കൂ​ടി​യാ​ണ് വി​ജ​യ്. നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ്‌യി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

വി​ജ​യ് യ്‌യു​ടെ 46-ാം പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വ്യ​ത്യ​സ്ത​മാ​യ ഒ​രു പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​​ണ് ന​ടി കീ​ർ​ത്തി സു​രേ​ഷ് ഒ​രു​ക്കി​യ​ത്. ഭൈ​ര​വ, സ​ർ​ക്കാ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ വി​ജ​യ്‌യു​ടെ നാ​യി​ക കീ​ർ​ത്തി സു​രേ​ഷ് ആ​യി​രു​ന്നു.



മാ​സ്റ്റ​ർ എ​ന്ന വി​ജ​യ് ചി​ത്ര​ത്തി​ലെ ഇ​തി​ന​കം തം​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞ കു​ട്ടി സ്റ്റോ​റി ഗാ​ന​ത്തി​ന് ഒ​രു വ​യ​ലി​ൻ വേ​ർ​ഷ​ൻ സ്വ​യം വാ​യി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ആ​ണ് കീ​ർ​ത്തി സു​രേ​ഷ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കുവ​ച്ച​ത്.

ഗാ​ന​ത്തി​ലെ നോ ​ടെ​ൻ​ഷ​ൻ ബേ​ബി എ​ന്ന് വ​രി​ക​ൾ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കീ​ർ​ത്തി വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ജീ​വി​തം വ​ള​രെ ചെ​റു​താ​ണ് എ​പ്പോ​ഴും സ​ന്തോ​ഷ​മാ​യി​രി​ക്കൂ എ​ന്ന ഗാ​ന​ത്തി​ലെ ഒ​രു വ​രി ത​ന്നെ കു​റി​ച്ചു​കൊ​ണ്ടാ​ണ് കീ​ർ​ത്തി ആ​ശം​സ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.