പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന മഡോണ സെബാസ്റ്റ്യൻ ഇളയദളപതി വിജയ്ക്കൊപ്പം അഭിനയിക്കുന്നുവെന്ന് വാർത്തകൾ. ‘ദളപതി 65’ എന്ന് ഇപ്പോള്‍ പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ.ആർ. മുരുഗദോസാണ്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.
റിലീസ് ആകാനിരിക്കുന്ന വിജയ് ചിത്രം മാസ്റ്റർ ആണ്. മാസ്റ്ററിനു ശേഷം വിജയ് ചെയ്യുന്നത് മുരുഗദോസ് ചിത്രമായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിൽ രണ്ട് നായികമാരുണ്ടാകുമെന്നും അതിലൊരാള്‍ ഒരു മലയാളി നടിയാണെന്നുമാണ് ഇപ്പോൾ പുറത്തുവന്ന വിവരം.
അതേസമയം മഡോണ, വിജയ് ചിത്രത്തിലേക്ക് കരാർ ഒപ്പിട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. തുപ്പാക്കി, കത്തി, സർക്കാര്‍ എന്നിവയാണ് മുരുഗദോസും വിജയ്യും ഒന്നിച്ച ചിത്രങ്ങൾ. കാതലും കടന്തു പോകും, കവൻ, ജുങ്കാ, പവർ പാണ്ടി, വാനം കൊട്ടട്ടും എന്നീ തമിഴ് സിനിമകളിൽ മഡോണ സെബാസ്റ്റ്യൻ അഭിനയിച്ചിട്ടുണ്ട്.
വിജയ്യുടെ പിറന്നാൾ ദിനമായ ജൂൺ 22 നായിരിക്കും ദളപതി 65ന്റെ ടൈറ്റിൽ റിലീസെന്നും ചിത്രത്തിലെ നായികയാരെന്ന് അന്ന് പ്രഖ്യാപിക്കുമെന്നുമാണ് അറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.