മാ​സ്റ്റ​റി​ലെ രം​ഗ​ങ്ങ​ൾ ചോ​ർ​ന്നു; കോ​ട​തി​യെ സ​മീ​പി​ച്ച് നി​ർ​മാ​ണ ക​മ്പ​നി
Tuesday, January 12, 2021 10:45 AM IST
റി​ലീ​സി​നൊ​രു​ങ്ങു​ന്ന വി​ജ​യ് ചി​ത്രം മാ​സ്റ്റ​റി​ന്‍റെ രം​ഗ​ങ്ങ​ൾ പു​റ​ത്താ​യി. സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് രം​ഗ​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. ഇ​വ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്‌. വി​ത​ര​ണ​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ ഷോ​യ്ക്കി​ടെ​യാ​ണ് രം​ഗ​ങ്ങ​ൾ ചോ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ സി​നി​മ​യു​ടെ നി​ർ​മാ​ണ ക​മ്പ​നി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. 1.5 വ​ർ​ഷ​ത്തെ അ​ധ്വാ​നം ഇ​ല്ലാ​താ​ക്ക​രു​തെ​ന്ന് സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ് പ​റ​ഞ്ഞു. അ​ഭ്യ​ർ​ഥ​ന​യു​മാ​യി മ​റ്റ് ത​മി​ഴ് സം​വി​ധാ​യ​ക​രും രം​ഗ​ത്തെ​ത്തി.

രം​ഗ​ങ്ങ​ൾ ചോ​ർ​ത്തി​യ​ത് സോ​ണി ഡി​ജി​റ്റ​ൽ സി​നി​മാ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് നി​ർ​മാ​ണ ക​മ്പ​നി ആ​രോ​പി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. മാ​സ്റ്റ​ർ സി​നി​മ​യെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ന്ന​തെ​ന്ന് നി​ർ​മാ​ണ ക​മ്പ​നി കു​റ്റ​പ്പെ​ടു​ത്തി.

മാ​സ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് മാ​സ്റ്റ​ർ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് സി​നി​മ വ​ലി​യ രീ​തി​യി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.