തെന്നിന്ത്യൻ താരസുന്ദരി തൃഷയ്ക്കെതിരേ രൂക്ഷവിമർശനവുമായി നടിയും മുൻ ബിഗ് ബോസ് താരവുമായ മീര മിഥുൻ രംഗത്ത്. തൃഷ തന്റെ ഹെയർ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്നാണ് ഇവരുടെ ആരോപണം. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും ഇവർ അവകാശപ്പെടുന്നു.
""തൃഷ, നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ വിവരം അറിയും. നിങ്ങൾക്കറിയാം ഞാൻ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്. വളരാൻ പഠിക്കൂ.’'-മീര കുറിച്ചു.
എന്തായാലും തൃഷ ഇതു വരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ തൃഷയുടെ ആരാധകർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.തമിഴ്നാട്ടിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദ നായികയായിരുന്നു മീര. സഹ മത്സരാർത്ഥിയായ നടൻ ചേരനെതിരെ ഇവർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണം പിന്നീട് തെറ്റാണെന്ന് തെളിഞ്ഞതോടെ താരത്തെ പുറത്താക്കി. എട്ട് തോട്ടകൾ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുൻ തമിഴ് സിനിമയിൽ അരങ്ങേറ്റം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.