നയൻ താര പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടുക്കില്ലേ‍?
Wednesday, September 4, 2019 10:01 AM IST
രാം​ച​ര​ൺ നിർമിക്കുന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ‌ പ​റ്റി​ല്ലെ​ന്ന് ന​യ​ൻ​താ​ര. ചിരഞ്ജീവി നായകനാകുന്ന സൈ​റ ന​ര​സിം​ഹ റെ​ഡ്ഡി​യെ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യും ഒ​രു പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. എ​ന്നി​ട്ടും താ​രം പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ നി​ന്നും മാ​റി നി​ൽ​ക്കു​ന്ന​താ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണം.

സു​രേ​ന്ദ്ര​ര്‍ റെ​ഡി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. രാം ​ച​ര​ണാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. മ​റ്റ് താ​ര​ങ്ങ​ളെ​ല്ലാം പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കു​ന്പോ​ഴാ​ണ് ന​യ​ൻ‌​താ​ര ത​ന്‍റെ അ​സാ​ന്നി​ധ്യം കൊ​ണ്ടി വി​വാ​ദ കോ​ള​ത്തി​ൽ നി​റ​യു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.