വഞ്ചിക്കപ്പെട്ടെന്ന് തോന്നി: നയൻ താര
Thursday, November 7, 2019 10:44 AM IST
തെ​ന്നി​ന്ത്യ​ൻ ബോ​ക്സ് ഓ​ഫീ​സി​ൽ ത​രം​ഗ​മാ​യി​രു​ന്നു സൂ​ര്യ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ഗ​ജി​നി. പി​ന്നീ​ട് ഇ​തി​ന്‍റെ ഹി​ന്ദി പ​തി​പ്പി​ൽ അ​മീ​ർ​ഖാ​ൻ നാ​യ​ക​നാ​യി. എ​ന്നാ​ൽ ഗ​ജി​നി​യി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച ന​യ​ൻ​താ​ര.

ഗ​ജി​നി​യി​ല്‍ അ​ഭി​ന​യി​ച്ച​ത് ത​ന്‍റെ ക​രി​യ​റി​ലെ അ​ബ​ദ്ധ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ന​യ​ൻ​താ​ര പ​റ​യു​ന്ന​ത്. ഒ​രു സ്വ​കാ​ര്യ റേ​ഡി​യോ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​യ​ന്‍​താ​ര ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഗ​ജി​നി​യി​ൽ അ​സി​ൻ ആ​യി​രു​ന്നു സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​ത്. 2008ലാ​ണ് ഗ​ജി​നി റി​ലീ​സ് ചെ​യ്ത​ത്. എ.​ആ​ര്‍. മു​രു​ഗ​ദോ​സ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്.

ചി​ത്ര​ത്തി​ൽ അ​സി​നൊ​പ്പം പ്രാ​ധാ​ന്യം ഉ​ള്ള വേ​ഷ​മാ​ണ് ത​നി​ക്കെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ന​യ​ൻ​താ​ര പ​റ​യു​ന്നു. എ​ന്നാ​ൽ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ ല​ഭി​ച്ച​ത് മ​റ്റൊ​രു ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. താ​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യി തോ​ന്നി​യെ​ന്നും ന​യ​ൻ​താ​ര പ​റ​യു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ന​യ​ൻ​താ​ര ശ്ര​ദ്ധ​യോ​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

എ​ന്താ​യാ​ലും പ്രേ​ക്ഷ​ക​ർ പ്ര​തീ​ക്ഷ‍​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മു​രു​ഗ​ദോ​സി​ന്‍റെ ര​ജ​നീ​കാ​ന്ത് ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക. ജ​നു​വ​രി 14ന് ​ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.