നയൻതാരയെ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകൻ
Saturday, February 1, 2020 9:50 AM IST
ആ​രാ​ധ​ക​രു​ടെ കാ​ര്യ​ത്തി​ൽ സ​ന്പ​ന്ന​യാ​ണ് തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ നാ​യി​ക. ത​ന്‍റെ ആ​രാ​ധ​ക​രെ ന​യ​ൻ​താ​ര പി​ണ​ക്കാ​റു​മി​ല്ല. ത​ന്‍റെ കു​റ​ച്ച് ആ​രാ​ധ​ക​രെ അ​ടു​ത്ത് പ​രി​ച​യ​പ്പെ​ട്ട​തി​ന്‍റെ വീ​ഡി​യോ ന​യ​ൻ‌​താ​ര പ​ങ്കു വ​ച്ചു.

ഒ​രു ചാ​ന​ൽ പ​രി​പാ​ടി​യി​ൽ ന​യ​ൻ​താ​ര പ​ങ്കെ​ടു​ക്ക​വേ​യാ​ണ് സം​ഘാ​ട​ക​ർ ന​ടി​യു​ടെ മു​ന്നി​ൽ കു​റ​ച്ച് ആ​രാ​ധ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. കൂ​ട്ട​ത്തി​ൽ ഒ​രാ​ൾ ന​യ​ൻ​താ​ര എ​ന്ന പേ​ര് കൈ​യി​ൽ പ​ച്ച കു​ത്തി​യി​രു​ന്നു. ന​യ​ൻ​താ​ര​യെ ക​ണ്ട മാ​ത്ര​യി​ൽ ഇ​യാ​ൾ പൊ​ട്ടി​ക്ക​ര​യു​ക​യും ചെ​യ്തു. ടാ​റ്റു മ​നോ​ഹ​ര​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട ന​യ​ൻ​താ​ര എ​ന്നാ​ൽ ആ​രാ​ധ​ന മൂ​ത്ത് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ന്നും ചെ​യ്യ​രു​തെ​ന്ന് ആ​രാ​ധ​ക​നോ​ട് സ്നേ​ഹ​പൂ​ർ​വം ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള മ​റ്റൊ​രു ആ​രാ​ധി​ക ബ്രെ​യി​ൻ ലി​പി​യി​ൽ വ​ര​ച്ച ന​യ​ൻ​താ​ര​യു​ടെ ചി​ത്ര​വു​മാ​യാ​ണ് എ​ത്തി​യ​ത്. ആ​ലിം​ഗ​നം ചെ​യ്താ​ണ് ന​യ​ൻ​സ് ത​ന്‍റെ ആ​രാ​ധി​ക​യെ സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.