അജി‌ത്തിനൊപ്പം നസ്രിയ ഇല്ല
Thursday, January 31, 2019 10:03 AM IST
ബോ​ളി​വു​ഡി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യ പി​ങ്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പി​ൽ ന​സ്രി​യ അ​ഭി​ന​യി​ക്കി​ല്ല. ബോ​ളി​വു​ഡി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം ത​മി​ഴി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ജി​ത്താ​ണ്. ഈ ​ചി​ത്ര​ത്തി​ലൂ​ടെ ന​സ്രി​യ ത​മി​ഴി​ൽ തി​രി​ച്ചെ​ത്തു​ന്നു എ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​ൽ ന​സ്രി​യ ഇ​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ട്. തപ്സി അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തെ ശ്ര​ദ്ധ അ​വ​ത​രി​പ്പി​ക്കും എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ വി​ദ്യാ​ബാ​ല​ന്‍റെ റോ​ളി​നെ കു​റി​ച്ചും വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ഒ​രു സോ​ഷ്യ​ൽ ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്ര​മാ​ണി​ത്.

ബോ​ളി​വു​ഡി​ൽ അ​നി​രു​ദ്ധാ റോ​യ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം ത​മി​ഴി​ൽ എ​ച്ച്. വി​നോ​ദാ​ണ് ഒ​രു​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് നി​ർ​മാ​താ​വും ശ്രീ​ദേ​വി​യു​ടെ ഭ​ർ​ത്താ​വു​മാ​യ ബോ​ണി ക​പൂ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.