തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ പരാതി. നടി ആരാധനാലയത്തില്‍ മര്യാദ ലംഘിച്ച് നടന്നുവെന്നതാണ് വിവാദം. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്വന് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കേസിന് ആസ്പദമായ സംഭവം.
മണിരത്നത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ സിനിമയിലെ നായികയ്ക്കെതിരെയും പരാതി ഉയര്‍ന്നിരിക്കുന്നത്. വമ്പന്‍ താരനിരയുമായി എത്തുന്ന ചിത്രമാണ് പൊന്നിയന്‍ സെല്വന്. ഐശ്വര്യറായ് ആണ് സിനിമയിലെ മറ്റൊരു നായിക.
ചരിത്ര സംഭവത്തെ ആസ്പദമാക്കി എഴുതിയ നോവലാണ് സിനിമയാകുന്നത്. ഹൈദരാബാദിലും മധ്യപ്രദേശിലെ ഇന്‍ഡോറിലുമാണ് പ്രധാന ലൊക്കേഷൻ. ഇന്‍ഡോറില്‍ വച്ച് നടന്ന ഷൂട്ടിംഗിലെ ഒരു ഫോട്ടോ വൈറലായതോടെയാണ് നടി തൃഷക്കെതിരേ ആരോപണം ഉയര്‍ന്നത്. സിനിമാ ചിത്രീകരണത്തിനിടെ അമ്പലത്തില്‍ ചെരുപ്പ് ധരിച്ച് നടന്നു എന്നാണ് തൃഷക്കെതിരായ ആരോപണം.
നടി ചെരുപ്പ് ധരിച്ചു ക്ഷേത്രത്തില്‍ നടക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. തൊട്ടുപിന്നാലെയാണ് ഈ ആവശ്യം ഉയര്‍ന്നത്. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്നാണ് ആരോപണം. തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചു.
ഇന്‍ഡോറിലെ പുരാതന ക്ഷേത്രത്തിലായിരുന്നു ഷൂട്ടിംഗ്. തൃഷയും ഐശ്വര്യ റായിയും ഒന്നിച്ചുള്ള രംഗങ്ങളാണ് ഇവിടെ വച്ച് ഷൂട്ട് ചെയ്തത്. ഇതിനിടെ ക്ഷേത്രത്തില്‍ തൃഷ ചെരുപ്പ് ധരിച്ചു നടന്നു എന്നാണ് പറയുന്നത്. ഇന്‍ഡോര്‍ പോലീസില്‍ പരാതി ലഭിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിവസങ്ങള്‍ക്കുമുന്‍പ് ഇതേ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ഒരു കുതിര ചത്തതു വിവാദമായിരുന്നു. മൃഗസ്നേഹികള്‍ സംവിധായകന് മണിരത്നത്തിനും നിര്‍മാണ കമ്പനിക്കുമെതിരേ പരാതി നല്‍കുകയായിരുന്നു. യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കാന്‍ നിരവധി കുതിരകളെ തയാറാക്കി നിര്‍ത്തിയിരുന്നു. ഇതിലൊന്നാണ് ചത്തത്. വേണ്ട പരിചരണം ലഭിക്കാത്തതിനാലാണ് കുതിര ചത്തത് എന്നായിരുന്നു ആക്ഷേപം.
മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മൃഗ സ്നേഹികളുടെ സംഘടനയാണ് മണിരത്നത്തിനെതിരെ പരാതി നല്‍കിയത്. കുതിരകളെ ഷൂട്ടിംഗിനായി കൊണ്ടുവരേണ്ട കാര്യം ഇന്നത്തെ കാലത്തില്ല. സാങ്കേതിക വിദ്യകള്‍ അത്രയും പുരോഗമിച്ചിട്ടുണ്ട്. സിനിമാ അണിയറ പ്രവര്‍ത്തകരുടെ വീഴ്ചയാണ് കുതിരയുടെ ജീവന് നഷ്ടമാകാന്‍ കാരണം. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ചിത്രത്തിലെ നായികയ്ക്കെതിരെയും പരാതി ഉയർന്നിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.