തമിഴ് ജനതയ്ക്ക് വേണ്ടി ജീവൻ പോലും ത്യജിക്കാൻ തയാറാണെന്നും താൻ തമിഴ്നാട്ടിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും നടൻ രജനികാന്ത്. രാഷ്ട്രിയത്തിലേക്കുള്ള വരവറിയിച്ചതിന് പിന്നാലെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ് ജനതയ്ക്ക് വേണ്ടി എന്റെ ജീവന് പോലും ത്യജിക്കാന്‍ ഞാന്‍ തയാറാണ്. ഇത് ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ല. ഞാന്‍ ജയിച്ചാല്‍ ജനങ്ങളുടെ ജയമായിരിക്കും, തോറ്റാല്‍ ജനങ്ങളുടെ തോല്‍വിയായിരിക്കും. തമിഴ്നാട്ടില്‍ അദ്ഭുതങ്ങള്‍ സംഭവിക്കും, ഭരണം പിടിക്കും. മാറ്റങ്ങള്‍ക്ക് സമയമായിരിക്കുകയാണ്. ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്നുറപ്പാണ്. രജനികാന്ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.