അണ്ണാത്തെയിൽ രാഷ്‌ട്രീയമോ‍?
Wednesday, February 26, 2020 10:30 AM IST
സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യി ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തു​വ​ന്ന മു​രു​ഗ​ദോ​സ് ചി​ത്രം ദ​ര്‍​ബാ​റി​നെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ൾ ഇ​നി​യും കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല. അ​പ്പോ​ഴേ​ക്കും ഇ​താ അ​ടു​ത്ത ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​ന്‍റെ പേ​ര് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്നു. അ​ണ്ണാ​ത്തെ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ര​ജ​നീ​കാ​ന്തി​ന്‍റെ 168-ാമ​ത്തെ ചി​ത്ര​മാ​ണ് അ​ണ്ണാ​ത്തെ.

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ര​ജ​നി​യു​ടെ വ​ര​വ് ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ണ്ണാ​ത്തെ എ​ന്ന പേ​രി​ലും രാ​ഷ്ട്രീ​യ ചു​വ ഉ​ണ്ടെ​ന്നാ​ണ് ത​മി​ഴ​ക​ത്തെ സം​സാ​രം. അ​ണ്ണാ​ത്തെ എ​ന്ന വാ​ക്കി​ന് മൂ​ത്ത സ​ഹോ​ദ​ര​ന്‍ എ​ന്നാ​ണ് അ​ര്‍​ഥം.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ആ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. ത​ലൈ​വ​ർ 168 എ​ന്നാ​ണ് പേ​രി​ട്ടി​രു​ന്ന​ത്. അ​ണ്ണാ​ത്തെ എ​ന്ന പേ​ര് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ പി​ക്ചേ​ഴ്സ് പ്ര​ഖ്യാ​പി​ച്ച​ത്. സി​രു​ത്തൈ ശി​വ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. ദ​ർ​ബാ​റി​നു ശേ​ഷം വീ​ണ്ടും ന​യ​ൻ​താ​ര ര​ജ​നി​യു​ടെ നാ​യി​ക​യാ​വു​ക​യാ​ണ്.

അ​ണ്ണാ​ത്തെ എ​ന്ന പേ​രി​ല്‍ ഡി. ​ഇ​മാ​ന്‍ ഒ​രു​ക്കു​ന്ന ഗാ​ന​വും സി​നി​മ‍​യി​ലു​ണ്ട്. കീ​ര്‍​ത്തി സു​രേ​ഷ്, സൂ​രി മീ​ന, ഖു​ഷ്ബു, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. വെ​ട്രി പ​ള​നി​സ്വാ​മി​യാ​ണ് ഛായാ​ഗ്ര​ഹ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.