കമൽഹാസനും രജനികാന്തും വീണ്ടുമൊന്നിക്കുന്നു
Saturday, February 15, 2020 9:47 AM IST
സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നീ​കാ​ന്തും ഉ​ല​ക​നാ​യ​ക​ൻ ക​മ​ല​ഹാ​സ​നും ഏ​റ്റ​വും ഒ​ടു​വി​ൽ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത് ഗി​ര​ഫ്താ​ർ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലാ​യി​രു​ന്നു. 1985ൽ ​പ്ര​യാ​ഗ് രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ അ​മി​താ​ഭ് ബ​ച്ച​നാ​യി​രു​ന്നെ​ങ്കി​ലും ബ​ച്ച​നൊ​പ്പം തു​ല്യ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ത്തി​ലാ​യി​രു​ന്നു ര​ജ​നി​യും ക​മ​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

അ​തി​നു മു​ന്പ് അ​പൂ​ർ​വ രാ​ഗ​ങ്ങ​ൾ, അ​വ​ൾ അ​പ്പ​ടി​ത്താ​ൻ, പ​തി​നാ​റു വ​യ​തി​നി​ലേ എ​ന്നീ പ്ര​ശ​സ്ത ചി​ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ പ​തി​നാ​റോ​ളം ചി​ത്ര​ങ്ങ​ളി​ൽ ഇ​വ​ർ ഒ​രു​മി​ച്ച​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ളി​താ നീ​ണ്ട 35 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ടും അ​വ​ർ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്നു.

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്രം ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യും എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്താ​യാ​ലും ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​ട്ടി​ല്ല. ക​മ​ൽ​ഹാ​സ​ന്‍റെ രാ​ജ്ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ട​ർ​മ​റി​ക് മീ​ഡി​യ​യു​മാ​യി ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.