മമ്മൂട്ടിയെ കണ്ട് രജനി കരഞ്ഞു
Friday, November 30, 2018 7:30 PM IST
റാം ​സം​വി​ധാ​നം ചെ​യ്ത പേ​ര​ൻ​പി​ന് എ​ങ്ങും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ത്രം ഇ​തു​വ​രെ റി​ലീ​സ് ചെ​യ്തി​ട്ടി​ല്ല. പേ​ര​ൻ​പി​ലെ അ​ഭി​ന​യ​ത്തി​ന് മ​മ്മൂ​ട്ടി​ക്ക് മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കു​മെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ച്ഛ​ന്‍റെയും മ​ക​ളു​ടെ​യും സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് പേ​ര​ൻ​പ്.

ഇ​പ്പോ​ഴി​താ, നി​റ​ഞ്ഞ കയ്യ​ടി​ക​ൾ​ക്കും റി​പ്പോ​ർ​ട്ടു​ക​ൾ​ക്കും ഒ​ടു​വി​ൽ സ്റ്റൈ​ൽ ​മ​ന്ന​ൻ ര​ജ​നി​കാ​ന്ത് ചി​ത്രം ക​ണ്ടി​രി​ക്കു​ക​യാ​ണ്. റാ​മി​ന്‍റെ ചി​ത്ര​ത്തി​ന്‍റെ ഫാ​ൻ ആ​ണ് ര​ജ​നി​കാ​ന്ത് എ​പ്പോ​ഴും. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ 2.0 യു​ടെ പ്രൊ​മോ​ഷ​ൻ തി​ര​ക്കി​ലാ​യി​രു​ന്നി​ട്ട് പോ​ലും ന​ൻ​പ​നാ​യ മ​മ്മൂ​ട്ടി​യു​ടെ പു​തി​യ ചി​ത്രം അ​ദ്ദേ​ഹം ക​ണ്ടു​വെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ക്കു​ന്നു.

ഈ ​ചി​ത്രം ക​ണ്ട് ര​ജ​നി ക​ര​ഞ്ഞു​വെ​ന്നും, ഇ​ത്ര ന​ല്ല ചി​ത്രം ഈ ​അ​ടു​ത്തൊ​ന്നും ക​ണ്ടി​ട്ടി​ല്ല എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ ​നൊ​ന്പ​രം ത​ന്നെ ഇ​പ്പോ​ഴും വി​ട്ട് പോ​യി​ട്ടി​ല്ല എ​ന്നാ​ണ​ത്രേ ര​ജ​നി പ​റ​ഞ്ഞ​ത്.

ഗോ​വ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ പ്രേ​ക്ഷ​ക​രെ​ല്ലാം എ​ണീ​റ്റ് നി​ന്ന് ക​യ്യ​ടി​ച്ചു​വെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ദ്യ​മാ​യി ഒ​രു സി​നി​മ ര​ണ്ടി​ൽ കൂ​ടു​ത​ൽ പ്രാ​വ​ശ്യം കാ​ഴ്ച​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ റിക്കാർ​ഡും പേ​ര​ൻ​പി​ന് സ്വ​ന്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.