സുൽത്താൻ പേര് കേൾക്കുന്പോൾ ഏതോ ചരിത്ര സിനിമയാണെന്ന് തോന്നാം. അത് പലകുഴപ്പങ്ങൾക്കും കാരണമാകാം. അത്തരം ഒരു കുഴപ്പത്തിലാണ് കഴിഞ്ഞദിവസം കാർത്തി ചിത്രം സുൽത്താൻ അകപ്പെട്ടത്. ടിപ്പു സുല്‍ത്താനെ മഹത്വവത്കരിക്കുന്ന സിനിമയാണെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ സുൽത്താന്റെ ഷൂട്ടിംഗ് തടഞ്ഞിരുന്നു.
കാര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന തമിഴ്നാട്ടിലെ ദിണ്ടിക്കല്ലിലായിരുന്നു സംഭവം. ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന, ന്യൂനപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന കഥയാണെന്ന് പറഞ്ഞുകൊണ്ടാണ് ചിത്രീകരണം തടഞ്ഞത്.
സിനിമയുടെ പേര് സുല്‍ത്താന്‍ ആണെന്നും എന്നാല്‍ ടിപ്പു സുല്‍ത്താനുമായി ചിത്രത്തിന് യാതൊരുവിധ ബന്ധവുമില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തുടർന്നാണ് പ്രശ്നങ്ങൾക്ക് അയവ് വന്നത്. ഭാഗ്യരാജ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.