തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. അന്യഭാഷക്കാരിയായ സായ് ആദ്യം മലയാളികളുടെയും പിന്നീട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെയെല്ലാം ഹൃദയം കീഴടക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലാത്ത സായ് പല്ലവി സിനിമ വിശേഷങ്ങൾ മാത്രമാണ് കൂടുതലായും പങ്കുവയ്ക്കുക. വളരെ വിരളമായിട്ടാണ് സമൂഹ മാധ്യമങ്ങളിൽ നടി പ്രത്യക്ഷപ്പെടുന്നതെങ്കിലും സായ് പല്ലവിയുടെ പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ ഒരു സിനിമാ സ്വപ്നം പങ്കുവച്ചിരിക്കുകയാണ് നടി. സൂം ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാധുരി ദീക്ഷിത്, സഞ്ജയ് ലീല ബൻസാലി, ഐശ്വര്യ റായ് എന്നിവർക്കൊപ്പം വർക്ക് ചെയ്യാനുള്ള ആഗ്രഹത്തക്കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും ആഗ്രഹിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.
അവർക്കൊപ്പം അഭിനയിക്കണമെന്ന് എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു. കൂടാതെ സിനിമയിൽ എത്തി അഞ്ചുവർഷമായെങ്കിലും താനിപ്പോഴും ഒരു ന്യൂ കമർ ആയിട്ടാണ് സ്വയം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ സ്ക്രിപ്റ്റിനാണ് പ്രാധാന്യം കൊടുക്കുന്നത്. രണ്ടു കോടി തരാമെന്ന് പറഞ്ഞാലും ആ പരസ്യ ചിത്രം ചെയ്യില്ലെന്നും സായി പല്ലവി പറഞ്ഞു.
തന്നെ ട്യൂബ് ലൈറ്റ് എന്ന് ആളുകൾ വിളിക്കാറുണ്ടെന്നു മറ്റൊരഭിമുഖത്തിൽ സായ് പറഞ്ഞു. അതിന് കാരണം പലപ്പോഴും തമാശകൾ കേട്ടാൽ എനിക്ക് പെട്ടെന്ന് മനസിലാവില്ല. പ്രത്യേകിച്ചും ഡബ്ബിൾ മീനിംഗ് ജോക്കുകളൊന്നും എനിക്ക് പെട്ടെന്ന് പിടികിട്ടില്ല. ആരെങ്കിലും പറഞ്ഞു തരണം- പല്ലവി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.