സായിപല്ലവിക്ക് അത്ര നല്ലകാലം അല്ലെന്നു തോന്നുന്നു. വിമർശകർ സായിയെ കണക്കിന് വിമർശിക്കുകയാണ്. സംവിധായകര്‍ക്ക് മുന്നില്‍ താരം വയ്ക്കുന്ന നിബന്ധനകള്‍ പൊതുവെ വലിയ തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
മികച്ച കഥാപാത്രത്തെയാണ് തനിക്ക് വേണ്ടതെന്ന ആവശ്യത്തിലാണ് സായ് പല്ലവി. ഇതുമായി ബന്ധപ്പെട്ട് താരം മുന്നോട്ടു വച്ച പല നിര്‍ദേശങ്ങളും അംഗീകരിക്കാനാവുന്നതല്ലെന്നാണ് സിനിമാപ്രവര്‍ത്തകരുടെ ഭാഷ്യം. നായകനെ മുന്‍നിര്‍ത്തിയുള്ള സിനിമകളാണ് ടോളിവുഡില്‍ കൂടുതലായും ഇറങ്ങുന്നത്.
സിനിമാവ്യവസായത്തിന്റെ നിലനില്‍പ്പ് തന്നെ നായകന്മാരിലാണെന്ന തരത്തിലാണ് കാര്യങ്ങള്‍. എന്നാല്‍ ഫീമെയില്‍ സെന്‍ട്രിക് സബജക്ടിനായി കാത്തിരിക്കുന്ന താരത്തിന് ഇക്കാര്യത്തെക്കുറിച്ച് ബോധ്യമില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.