മകൾ വരലക്ഷ്മി ശരത്കുമാറിനോട് ക്ഷമ ചോദിക്കുന്നുവെന്ന് നടൻ ശരത്കുമാർ. വരലരക്ഷ്മി ആദ്യമായി അഭിനയിച്ച പോടാ പോടി എന്ന സിനിമ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് റിലീസ് ചെയ്തത്. സിനിമ പ്രശ്നങ്ങൾ നേരിട്ട സമയം താൻ യാതൊരു സഹായവും വരലക്ഷ്മിക്ക് ചെയ്ത് നൽകിയിട്ടില്ലന്ന് ശരത്കുമാർ പറഞ്ഞു.
എന്നാൽ വരലക്ഷ്മി ആരുടെയും സഹായമില്ലാതെ സിനിമയിൽ ഇടം നേടി. അർപ്പണബോധവും കഠിനാധ്വാനവുമാണ് അവളെ വിജയത്തിലേക്ക് നയിച്ചത്. ഇതിൽ പിതാവെന്ന നിലയിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നുവെന്നും ശരത്കുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.