ശി​വ​കാ​ർ​ത്തി​കേ​യ​ൻ നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്രം; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Sunday, December 2, 2018 4:21 PM IST
ശി​വ​കാ​ർ​ത്തി​കേ​യ​ൻ നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. കാ​ർ​ത്തി​ക് വേ​ണു​ഗോ​പാ​ല​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ റി​യോ രാ​ജ്, ഷി​റി​ൻ കാ​ഞ്ച്​വാ​ല എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പേ​ര് നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

രാ​ധാ ര​വി, ന​ൻ​ജി​ൽ സ​മ്പ​ത്ത്, ആ​ർ. വി​ഗ്നേ​ഷ് കാ​ന്ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ക​ണാ ആ​ണ് ശി​വ​കാ​ർ​ത്തി​കേ​യ​ൻ നി​ർ​മി​ച്ച ആ​ദ്യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.