"സൂ​പ്പ​ർ​ഹീ​റോ’ ആകാൻ ശിവകാർത്തികേയൻ
Saturday, December 14, 2019 10:32 AM IST
ശി​വ​കാ​ർ​ത്തി​കേ​യ​ൻ സൂ​പ്പ​ർ ഹീ​റോ ക​ഥാ​പാ​ത്ര​മാ​കു​ന്ന ഹീ​റോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഇ​രു​ന്പ് തി​രൈ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം പി.​എ​സ് മി​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഹീറോ.

ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​രം അ​ഭ​യ് ഡി​യോ​ൾ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ർ​ജു​നാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന താ​രം. ഒ​രു ശാ​സ്ത്ര​ജ്ഞ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് അ​ർ​ജു​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്. ഡിസംബർ 20ന് ​ചി​ത്രം തീയ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.