കൊവിഡ് രണ്ടാം തരംഗ സമയത്ത് തനിക്ക് ഒരു പെൺകുഞ്ഞ് പിറന്നുവെന്ന വാർത്ത അടുത്തിടെയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് നടി ശ്രിയ ശരൺ പുറത്തുവിട്ടത്.
സാധാരണ സെലിബ്രിറ്റികൾ അടക്കമുള്ളവർ ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതലുള്ള വിശേഷങ്ങളും ബേബി ഷവറും പ്രസവവും എല്ലാം വളരെ കൃത്യമായി സോഷ്യൽമീഡിയ വഴി അപ്ഡേറ്റ് ചെയ്യുന്ന കാലത്താണ് ശ്രിയ ശരണിന്റെ വ്യത്യസ്തമായ പ്രഖ്യാപനം. മകൾ പിറന്ന് മാസങ്ങൾ പിന്നിട്ട ശേഷമാണ് ആരാധകരെയും മറ്റ് സിനിമാ സുഹൃത്തുക്കളെയും ശ്രിയ സോഷ്യൽമീഡിയ വഴി അറിയിച്ചത്.
നീണ്ട പ്രണയത്തിനൊടുവില്‍ 2018 ലായിരുന്നു ശ്രിയ ശരണും റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും വിവാഹിതരായത്. വിദേശത്തായിരുന്ന താരത്തിന്റെ വിവരങ്ങൾ സോഷ്യൽമീഡിയ വഴിയാണ് ആരാധകർ പിന്നീട് അറിഞ്ഞിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായതിന്റെ ഒരു സൂചനയും നടി നല്‍കിയിരുന്നില്ല.
കോവിഡ് കാരണം വീട്ടില്‍ ക്വാറന്റൈനിലായിരുന്ന സമയത്താണ് നടി ഗര്‍ഭിണിയായത്. ജനുവരിയിൽ പിറന്ന മകൾക്ക് ശ്രിയ രാധയെന്നാണ് പേരിട്ടിരിക്കുന്നത്. മകൾക്ക് ഇങ്ങനൊരു പേരിടാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് അഭിമുഖത്തിൽ ശ്രിയ. അമ്മ തന്നെ കാണാൻ വന്ന സമയത്താണ് കുഞ്ഞ് പിറന്നത്. അതിനാൽ പ്രസവം സുഖകരമായി.
കുഞ്ഞ് ജീവിതത്തിലേക്ക് വന്ന ശേഷം പലകാര്യങ്ങളും പഠിക്കാൻ സാധിച്ചു. ഇപ്പോൾ എല്ലാ മാതാപിക്കളോടും എനിക്ക് വളരെയേറെ ബഹുമാനം തോന്നാറുണ്ട്. കുഞ്ഞുങ്ങളെ വളർത്തുക എന്നത് ഒരിക്കലും വളരെ സുഖകരമായ ജോലി അല്ലെങ്കിലും ഞാൻ ആ ജോലി ഇപ്പോൾ വളരെയധികം ആസ്വദിക്കുന്നുണ്ടെ്.
മകൾക്ക് രാധ എന്ന പേര് കണ്ടെത്തിയതിന് പിന്നിലെ കഥയെ കുറിച്ചും ശ്രിയ വാചാലയായി. 'രാധ എന്നാൽ റഷ്യയിൽ സന്തോഷം എന്നാണ് അർഥം. സംസ്കൃതത്തിലും രാധയെന്നാൽ സന്തോഷം എന്നുതന്നെയാണ് അർഥമാക്കുന്നത്. അതുകൊണ്ടാണ് രാധ എന്ന പേര് മകൾക്കിട്ടത്. ആ പേര് മകൾക്കിട്ടതിൽ ഞങ്ങളുടെ രണ്ട് പേരുടേയും മാതാപിതാക്കൾ സന്തോഷിച്ചിരുന്നു.
എനിക്ക് മകൾ വേണമെന്നായിരുന്നു ആഗ്രഹം. ടെസ്റ്റിൽ പെൺകുഞ്ഞാണെന്ന് തിരിച്ചറിഞ്ഞു. ആ സന്തോഷം ഞാൻ എന്റെ അമ്മയെ വിളിച്ച് പറഞ്ഞു. അമ്മ അപ്പോൾ മറുപടിയായി പറഞ്ഞത് രാധാ റാണി വരാൻ പോവുകയാണോ എന്നാണ്.
അമ്മയുടേ സംഭാഷണം കേട്ട ഭർത്താവ് അമ്മ എന്തിനാണ് കുഞ്ഞിനെ റഷ്യൻ പേരായ രാധ എന്ന് വിശേഷിപ്പിച്ചതെന്ന് ചോദിച്ചു. അപ്പോഴാണ് രാധ എന്നാൽ റഷ്യയിൽ സന്തോഷം എന്നാണ് എന്ന് മനസിലാക്കിത്. പിന്നീട് ഞങ്ങൾ രണ്ടുപേരും കൂടി ആ പേരിടാൻ തീരുമാനിക്കുകയായിരുന്നു- ശ്രീയ പറഞ്ഞു.
മകൾ പിറന്ന് കുറച്ചു നാളുകൾക്കുശേഷം തനിക്കും ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും അക്കാലത്ത് ക്വാറന്റൈനിൽ കഴിഞ്ഞതിനാൽ മകളെ 15 ദിവസത്തേക്ക് പിരിഞ്ഞിരിക്കേണ്ട അവസ്ഥയുണ്ടായി എന്നും ശ്രിയ പറഞ്ഞു. അന്ന് ഏറ്റവും കൂടുതൽ മകളെ നോക്കിയത് ഭർത്താവിന്റെ അമ്മയാണെന്നും ശ്രിയ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.