സൂ​ര​റൈ പോ​ട്ര് ക​ന്ന​ട​യിലേക്കും
Tuesday, February 11, 2020 9:49 AM IST
ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​ണ് സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സു​ധാ കൊ​ങ്ങ​ര സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര​റൈ പോട്ര്. ആ​ക്ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​റാ​യ ഈ ​ചി​ത്രം ത​മി​ഴ് കൂ​ടാ​തെ ക​ന്ന​ട ഭാ​ഷ​യി​ലും മൊ​ഴി മാ​റ്റം ചെ​യ്ത് റി​ലീ​സ് ചെ​യ്യു​മെ​ന്ന​താ​ണ് പു​തി​യ വാ​ർ​ത്ത.

വ​ള​രെ കാ​ല​ത്തി​നു ശേ​ഷ​മാ​ണ് ഒ​രു ത​മി​ഴ് ചി​ത്രം കന്ന​ട​ത്തി​ലേ​ക്ക് മൊ​ഴി മാ​റ്റം ചെ​യ്യു​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ചി​ത്ര​ത്തി​ന്‍റെ ക​ന്ന​ട പോ​സ്റ്റ​റും നി​ർ​മാ​താ​ക്ക​ൾ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു വ​ച്ചു. മ​ധ്യ വേ​ന​ൽ അ​വ​ധിക്കാ​ല​ത്താ​ണ് സി​നി​മ​യു​ടെ റി​ലീ​സ്.

മ​ല​യാ​ളി താ​രം അ​പ​ർ​ണ മു​ര​ളി​യാ​ണ് നാ​യി​ക. ജാ​ക്കി ഷെ​റ​ഫ്, മോ​ഹ​ൻ ബാ​ബു, ക​രു​ണാ​സ് , പ​രേ​ഷ് റാ​വ​ൽ, ഉ​ർ​വ​ശി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേതാ​ക്ക​ൾ. നി​കേ​ത് ബോ​മ്മി റെ​ഡ്ഡി​യാ​ണ് കാ​മ​റ. ജി.​വി പ്ര​കാ​ശാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ.

2ഡി ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സും സീ​ഖ്യാ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഗു​നീ​ത് മോം​ഘ​യും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.