എല്ലാം ഹാക്കറിന്‍റെ പണി: സുചിത്ര
Thursday, January 16, 2020 10:45 AM IST
ര​ണ്ടു വ​ർ​ഷം മു​ന്പ് ത​മി​ഴ് സി​നി​മ​യി​ൽ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ വാ​ക്കാ​യി​രു​ന്നു സു​ചി ലീ​ക്സ്. ഗാ​യി​ക​യും റേ​ഡി​യോ ജോ​ക്കി​യു​മാ​യ സു​ചി​ത്ര​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ നി​ന്ന് സു​ചി ലീ​ക്സ് എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ പു​റ​ത്തു​വ​ന്ന ച​ല​ച്ചി​ത്ര​ലോ​ക​ത്തെ പ്ര​ശ​സ്ത​രു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മാ​ണ് ത​മി​ഴ് ച​ല​ച്ചി​ത്ര​ലോ​ക​ത്ത് ഭൂ​ക​ന്പ​മു​ണ്ടാ​ക്കി​യ​ത്.

ധ​നു​ഷി​നെ​തി​രെ​യാ​യി​രു​ന്നു ആ​ദ്യ ആ​ക്ര​മ​ണം. ഒ​രു വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്ക​വേ ധ​നു​ഷി​നൊ​പ്പം വ​ന്ന​യാ​ൾ ത​ന്നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും ധ​നു​ഷി​നെ​പ്പ​റ്റി കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും സു​ചി​ത്ര പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ സു​ചി​ത്ര​യു​ടെ അ​ക്കൗ​ണ്ട് ആ​രോ ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്ന വാ​ദ​വു​മാ​യി സു​ചി​ത്ര​യു​ടെ മു​ൻ ഭ​ർ​ത്താ​വ് കാ​ർ​ത്തി​ക് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സു​ചി​ലീ​ക്സ് വി​വാ​ദ​മു​യ​ർ​ത്തി​യ​തി​നു​ശേ​ഷം സു​ചി​ത്ര കു​റേ​ക്കാ​ല​ത്ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മ​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​ല്ലാ​ത്തി​നും പി​ന്നി​ൽ ഹാ​ക്ക​റാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സു​ചി​ത്ര.

ധ​നു​ഷ് വ​ലി​യ ന​ട​നാ​ണ്. അ​സു​ര​നി​ൽ അ​ദ്ദേ​ഹം മി​ക​ച്ച അ​ഭി​ന​യ​മാ​ണ് കാ​ഴ്ച വ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത​യാ​ൾ ധ​നു​ഷി​നെ​തി​രെ നീ​ച​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു. സി​നി​മാ​രം​ഗ​ത്തെ പ​ല​രു​ടേ​യും സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ എ​ന്‍റെ പേ​രി​ൽ ഹാ​ക്ക​ർ പ​റു​ത്തു​വി​ട്ടു.

എ​ന്‍റേ​തു​ൾ​പ്പെ​ടെ പ​ല​രു​ടേ​യും ജീ​വി​ത​ങ്ങ​ളെ ഇ​തു ബാ​ധി​ച്ചു. സ്വീ​ക​രി​ക്കാ​വു​ന്ന എ​ല്ലാ ക​ർ​ശ​ന ന​ട​പ​ടി​ക​ളും ഇ​തി​നെ​തി​രെ ഞ​ങ്ങ​ൾ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. - സു​ചി​ത്ര പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.