വി​മാ​ന​ത്തി​ൽ ക​യ​റാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സൂ​ര്യ പ​റ​ക്കും
Thursday, February 13, 2020 3:42 PM IST
സൂ​ര്യ നാ​യ​ക​നാ​കു​ന്ന സൂ​ര​റൈ പോ​ട്ര് എ​ന്ന ചി​ത്ര​ത്തി​നു വ്യ​ത്യ​സ്ത​മാ​യൊ​രു പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും നി​ർ​മാ​താ​ക്ക​ളും. ചി​ത്ര​ത്തി ന്‍റെ ഓ​ഡി​യോ റി​ലീ​സ് സ്പൈ​സ് ജെ​റ്റ് 737ൽ ​ആ​കാ​ശ​ത്ത് വെ​ച്ചാ​ണ് ന​ട​ക്കു​ക.

എ​ന്നാ​ൽ ഇ​തു​കൊ​ണ്ടൊ​ന്നും തീ​രു​ന്നി​ല്ല പ്ര​ത്യേ​ക​ത​ക​ൾ. വി​മാ​ന​ത്തി​ൽ ഇ​തു​വ​രെ യാ​ത്ര ചെ​യ്യാ​ത്ത നൂ​റ് കു​ട്ടി​ക​ളാ​ണ് അ​തി​ഥി​ക​ൾ. ഇ​വ​ർ​ക്ക് മു​ന്നി​ലാ​ണ് ഓ​ഡി​യോ റി​ലീ​സ് ചെ​യ്യു​ന്ന​ത്. ത​മി​ഴ്നാ‌​ട്ടി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തി​യി​രു​ന്നു. മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കാ​ണ് വി​മാ​ന​യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്.

സു​ധ കൊ​ങ്ക​ര സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര​റൈ പോ​ട്രി​ൽ അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് നാ​യി​ക. ജി.​വി പ്ര​കാ​ശ് കു​മാ​റാ​ണ് പാ​ട്ടു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സൂ​ര്യ ഒ​രു പാ​ട്ട് പാ​ടു​ന്നു​മു​ണ്ട്. ത​മി​ഴ് കൂ​ടാ​തെ ക​ന്ന​ട​ത്തി​ലും ചി​ത്രം ഡ​ബ്ബ് ചെ​യ്ത് റി​ലീ​സ് ചെ​യ്യും. ഫാ​മി​ലി ആ​ക്ഷ​ൻ എ​ന്‍റ​ർ​ടെ​യി​ന​റാ​യ സൂ​ര​റൈ പോ​ട്ര് മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ്പാ​ർ​ക്ക്പി​ക്ചേ​ഴ്സ് കേ​ര​ള​ത്തി​ൽ റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.