പ്രഭാസ് വിനയമുള്ള താരമാണെന്ന് തെന്നിന്ത്യൻ താരസുന്ദരി തമന്ന. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെയാണ് പ്രഭാസ് ലോക സിനിമയിൽ തന്നെ അറിയപ്പെടുന്ന നടനായി മാറിയത്.
ചിത്രത്തിൽ നായികയായി അഭിനയിച്ച അനുഷ്ക ഷെട്ടിയെ പ്രഭാസ് കല്യാണം കഴിക്കുമെന്ന തരത്തിൽ ഗോസിപ്പുകളും വന്നിരുന്നു. ബാഹുബലിയിൽ പ്രഭാസിന്റെ മറ്റൊരു നായികയായി അഭിനയിച്ച തമന്നയോട് അടുത്തിടെ പ്രഭാസിന്റെ കല്യാണക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു ബാഹുബലിയിൽ അഭിനയിച്ചതിനു ശേഷം ഞങ്ങളുടെയെല്ലാം ജീവിതത്തിൽ ബാഹുബലിക്കു മുന്പും ബാഹുബലിക്ക് ശേഷവും എന്ന തരത്തിൽ രണ്ട് സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.
പ്രഭാസിന്റെ കാര്യത്തിൽ ആണെങ്കിൽ മുന്പ് അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നത് ദക്ഷിണേന്ത്യയിൽ മാത്രമുള്ള സുന്ദരികളായിരുന്നു. എന്നാലിപ്പോൾ ബാഹുബലി ഇറങ്ങിയതിനുശേഷം ഇന്ത്യയൊട്ടാകെയുള്ള സുന്ദരികൾ പ്രഭാസിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.
പ്രഭാസ് വളരെ വിനയമുള്ള, അമരരേന്ദ്ര ബാഹുബലിയെ പോലെയുള്ള ഒരു മനുഷ്യനാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ദിവസങ്ങൾ മറക്കാനാവില്ല. വിജയ് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രമായ ദേവി 2 ആണ് തമന്നയുടെ ഏറ്റവും പുതിയ ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.