തെന്നിന്ത്യൻ താരസുന്ദരി തമന്ന മറ്റു നടിമാരെപ്പോലെയല്ല. ഉള്ളത് ഉള്ളതുപോലെ പറയും. തല അജിത്തിന്റെ കൂടെയും ഇളയ ദളപതി വിജയ് യുടെ കൂടെയും അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് തമന്ന. ഇരുവരെക്കുറിച്ചും താരം പറഞ്ഞ അഭിപ്രായമാണ് ഇപ്പോൾ പുലിവാലായിരിക്കുന്നത്. അജിത്തിനെ പൊക്കിപ്പിടിച്ചും വിജയ് യിനെ താഴ്ത്തിക്കെട്ടിയും താരം സംസാരിച്ചുവത്രേ. ഇതിപ്പോൾ വിജയ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
വീരം എന്ന ചിത്രത്തിൽ അജിത്തിനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ തമന്ന വാചാലയായി. ഇത്രയും വിനയ കുലീനനായ ഒരു സൂപ്പർതാരത്തെ താൻ കണ്ടിട്ടില്ല എന്നാണ് തമന്ന പറയുന്നത്. ഒരു സ്റ്റാർ എന്നതിനപ്പുറം നല്ലൊരു വ്യക്തിത്വത്തിനുടമയാണദ്ദേഹം. ഇത്രയും താഴ്മയുള്ള ഒരു താരത്തെ ഞാനെവിടെയും കണ്ടിട്ടില്ല. നടൻ എന്നതിനേക്കാൾ അജിത്തൊരു നല്ല പാചകക്കാരനാണെന്നും തമന്ന പറഞ്ഞു.
സുറ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് തമന്നയ്ക്ക് കൂടുതലൊന്നും പറയാനില്ല. ഒരു വ്യക്തി എന്ന നിലയിൽ വിജയ് യെ തനിക്കറിയില്ല എന്നായിരുന്നു തമന്നയുടെ പ്രതികരണം. പോരെ പൂരം വിജയ് ഫാൻസ് ട്വിറ്ററിൽ തമന്നയ്ക്കെതിരേ അങ്കം തുടങ്ങിക്കഴിഞ്ഞു.
മലയാളത്തിൽ മമ്മൂട്ടിയോ മോഹൻലാലോ മികച്ചത് എന്ന ചോദ്യം പോലെയാണ് തമിഴിൽ തലയോ ദളപതിയോ എന്ന ചോദ്യം. അതുകൊണ്ട് ഇരുവരുടെയും കൂടെ അഭിനയിച്ച അനുഭവങ്ങൾ പറയുന്പോൾ സഹതാരങ്ങൾ വളരെ അധികം ശ്രദ്ധിക്കാറുണ്ട്.
തമിഴ്നാട്ടിൽ അജിത്ത്, വിജയ് ആരാധകർ തമ്മിൽ തങ്ങളുടെ ഇഷ്ടതാരമാണ് മികച്ചതെന്ന് ചൂണ്ടിക്കാട്ടി തമ്മിലടിക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് അജിത്തിനെ കുറിച്ചും വിജയ് യെ കുറിച്ചും തനിക്കറിയാവുന്ന കാര്യം യാതൊരു ഭയവും കൂടാതെ തമന്ന തുറന്നു പറഞ്ഞിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.